ക​ർ​ഷ​ക​ർ​ക്ക് റോ​യ​ൽ​റ്റി ല​ഭി​ക്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ട​ണം
Saturday, September 19, 2020 10:21 PM IST
ആ​ല​പ്പു​ഴ: നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് റോ​യ​ൽ​റ്റി ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തയാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും കൃ​ഷി മ​ന്ത്രി​ക്കും അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞമാ​സം 11ന് ​ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് ​അ​വ​സാ​നി​ക്കു​ന്പോ​ൾ നൂ​റുക​ണ​ക്കിനുള്ള ക​ർ​ഷ​ക​ർ​ക്ക് ഈ ​ആ​നു​കൂ​ല്യ​ത്തി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടില്ലെന്നും അദ്ദേഹം പ്ര സ്താവനയിൽ പറഞ്ഞു.