കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ക​ല​ണ്ട​ർ പു​ത്ത​ൻ ഉ​ണ​ർ​വേ​കും: മു​ഖ്യ​മ​ന്ത്രി
Saturday, September 19, 2020 10:21 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​ഖ്യ​പ​നം കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നവ​കു​പ്പ് കു​ട്ട​നാ​ട് അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം വ​ഴി ത​യാറാ​ക്കി​യ ‘ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും കാ​ർ​ഷി​ക ക​ല​ണ്ട​റും കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​വും’ പ​ഠ​ന റി​പ്പോ​ർ​ട്ട് പ്രകാ​ശ​ന​വും കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ക​ല​ണ്ട​റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. മ​ണ്‍​റോ​തു​രു​ത്തി​ൽ ന​ട​ത്തു​ന്ന മാ​തൃ​കാ കാ​ലാ​വ​സ്ഥാ അ​നു​രൂ​പ കാ​ർ​ഷി​ക പ​ദ്ധ​തിയു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഓ​ണ്‍​ലൈ​നാ​യി അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​ത് കാ​ർ​ഷി​ക കേ​ര​ള​ത്തി​നുത​ന്നെ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​ന്നാ​ണ്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ നി​ല​വി​ലെ ഒ​ഴു​ക്കി​ന്‍റെ ക്ര​മീ​ക​ര​ണം കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല അ​ട​ക്കം ഏ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴിവ​ച്ചി​രു​ന്നു.
ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ 2447 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജി​നു​ണ്ടാ​യ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ച്ചാ​വും ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും മുഖ്യമ​ന്ത്രി പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക​യും കാ​ർ​ഷി​ക ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം ത​ന്നെ വേ​ന്പ​നാ​ട് കാ​യ​ലി​ല​ട​ക്കം നേ​രി​ടു​ന്ന മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്ന ത​ര​ത്തി​ലാ​കും ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​.

പു​ഞ്ച​ക്കൃ​ഷി കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ക​ല​ണ്ട​ർ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കൃ​ഷി​മ​ന്ത്രി വി.എ​സ്. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കൃ​ത്യ​മാ​യി കാ​ർ​ഷി​ക ക​ല​ണ്ട​ർ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള കൃ​ഷി​രീ​തി പ്ര​ാവ​ർ​ത്തി​ക​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​ന്ത്രി​മാ​ർ, എംപി​മാ​ർ, എംഎ​ൽഎ​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​രി​സ്ഥി​തി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷ ടൈ​റ്റ​സ്, അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.ജി. ​പ​ദ്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.