വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദു​രി​ത​ത്തി​ല്‍ ഹരിജൻ കോളനിവാസികൾ‍
Sunday, September 20, 2020 10:41 PM IST
അ​മ്പ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 15ാം വാ​ര്‍​ഡ് വ​ള​ഞ്ഞ വ​ഴി പ​ടി​ഞ്ഞാ​റ് ഹ​രി​ജ​ന്‍ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ തീ​രാ​ദു​രി​ത​ത്തി​ലാ​യ​ത്. കോ​ള​നി​യി​ല്‍ നി​ല​വി​ല്‍ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്. കൂ​ടാ​തെ തീ​ര​ദേ​ശ റോ​ഡി​ന് കി​ഴ​ക്കു​വ​ശ​വും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി പെ​യ്യു​ന്ന തോ​രാ​മ​ഴ​യി​ല്‍ കോ​ള​നി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വ​ര്‍​ഷം മു​ന്‍​പ് റോ​ഡി​നൊ​പ്പം ഓ​ട​യും നി​ര്‍​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഓ​ട മൂ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വെ​ള്ള​മൊ​ഴു​കി​പ്പോ​കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഈ ​പ്ര​ദേ​ശ​മാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.​എ​ന്നാ​ല്‍ ഓ​ട നി​ര്‍​മി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

തീ​ര​ദേ​ശ റോ​ഡി​നു കു​റു​കെ പൈ​പ്പി​ട്ട് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​വി​ടു​ത്തെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. ഷി​നോ​യ് പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ മ​ഴ മാ​റാ​തെ നി​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​മാ​കെ ക​ട​ലി​ന് സ​മാ​ന​മാ​യ സ്ഥി​തി​യാ​യി.

​പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ഓ​രോ വീ​ടി​ന്‍റെ മു​ന്നി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​ത് പ​ക​ര്‍​ച്ച​വ്യാ​ധി ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​സു​ഖ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.