മ​രം വീ​ണ് വീ​ടു​ ത​ക​ര്‍​ന്നു
Sunday, September 20, 2020 10:41 PM IST
ഹ​രി​പ്പാ​ട്: മ​രം വീ​ണു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ട് ത​ക​ര്‍​ന്നു. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ​ല്ല​ന പാ​നൂ​ര്‍ ഇ​ട​യി​ല പ​റ​മ്പി​ല്‍ ഒ.​എം ഷ​രീ​ഫി​ന്‍റെ (വ​ക്കം ബി ) ​വീ​ടി​ന് മു​ക​ളി​ലേ​ക്ക് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 2.30ന് ​ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന പ്ലാ​വ് പി​ഴു​തു വീ​ണ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​ന്ധു​ക്ക​ള്‍ അ​ട​ക്കം 12 പേ​ര്‍ സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.