കാ​യം​കു​ള​ത്ത് നൂ​റു​പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, September 22, 2020 10:38 PM IST
കാ​യം​കു​ളം: സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കാ​യം​കു​ള​ത്ത് ആ​ശ​ങ്ക ഉ​യ​ർ​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 403 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ അ​തി​ൽ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ 100 പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്.
ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴ് ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെത്തുട​ർ​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭ താ​ത്കാ ലി​ക​മാ​യി അ​ട​ച്ചു. ഭ​ര​ണി​ക്കാ​വ്, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 22 പേ​ർ​ക്ക് വീ​ത​വും കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ 20 പേ​ർ​ക്കും പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 15 പേ​ർ​ക്കും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ 10 പേ​ർ​ക്കും ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റു പേ​ർ​ക്കും ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചുപേ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 38 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 19 പേ​ർ​ക്കും ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു പേ​ർ​ക്കും ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ആ​റുപേ​ർ​ക്കും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നുപേ​ർ​ക്കും ക​ണ്ട​ല്ലൂ​ർ കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രാ​ൾ​ക്കു വീ​ത​വു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. ​
ഇ​തു​വ​രെ 1210 പേ​ർ​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് 2, 4, 6, 8, 9, 10, 15, 35, 37, 39, 42, ദേ​വി​കു​ള​ങ്ങ​ര വാ​ർ​ഡ് 9.ചെ​ട്ടി​കു​ള​ങ്ങ​ര വാ​ർ​ഡ് 7, 11, 14, 15, 19. കൃ​ഷ്ണ​പു​രം വാ​ർ​ഡ് 8, 3 (വെ​ള്ളു​കാ​പ്പ​ള്ളി പ്ര​ദേ​ശം) എ​ന്നി​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ക​ണ്ടെയ്മെന്‍റ് സോ​ണു​ക​ൾ.