പ്ര​വ​ർ​ത്ത​ക​യോ​ഗം
Wednesday, September 23, 2020 10:20 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള കോ​ണ്‍ഗ്ര​സ് ജോസഫ് വിഭാഗം ച​ന്പ​ക്കു​ളം മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ൽ​വ​യ​ൽ ഉ​ട​മ​ക​ൾ​ക്ക് റോ​യ​ൽ​റ്റി​ക്കുവേ​ണ്ടി അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടിന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ട്ട​കൃ​ഷി​ക്കാ​ർക്കും ​റോ​യ​ൽ​റ്റി​ക്ക് അ​ർ​ഹ​തയു​ണ്ടോ​യെ​ന്നും റോ​യ​ൽ​റ്റി കി​ട്ടു​വാ​നു​ള്ള ഭു​പ​രി​ധി എ​ത്ര​യാ​ണെന്നും വ്യ​ക്ത​മാ​ക്ക​ണം. ക​ഴി​ഞ്ഞകാ​ല​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം മൂ​ലം ക​ര​കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യം വെ​റും ജ​ല​രേ​ഖ​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്കു​ഞ്ഞ് എ​ട്ടി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ് കാ​വ​നാ​ട​ൻ, മി​നി ജ​യിം​സ്, മാ​ത്തു​കു​ട്ടി കൂ​നം​ത​റ, ബാ​ബു പാ​റ​ക്കാ​ട​ൻ, കു​ഞ്ഞു​മോ​ൻ വാ​ഴ​കൂ​ട്ടം, ഷാ​ജി പു​ല​യാ​ർ, തോ​മ​സു​കു​ട്ടി അ​ത്തി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.