ഗ്രാ​മ​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, September 23, 2020 10:20 PM IST
എ​സ്.​എ​ൽ.​പു​രം: ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വാ​കേ​ന്ദ്ര​ത്തി​ലെ പ്ര​കൃ​തി ക​ർ​ഷ​ക നാ​ട​ൻ​പ​ശു​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന ഗ്രാ​മ​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ക, ക​ർ​ഷ​ക​രു​ടെ ഏ​തു​ത​രം ഉത്പ​ന്ന​ങ്ങ​ളും മൂ​ല്യ​വ​ർ​ധി​ത വ​സ്തു​ക്ക​ളാ​ക്കി മാ​റ്റി വി​പ​ണ​നം ന​ട​ത്തി അ​വ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ന്പ​നി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ഗ്രാ​മ​ജ്യോ​തി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ ആ​ർ.​ഡി. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വാ​കേ​ന്ദ്രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മ ര​വീ​ന്ദ്ര​മേ​നോ​ൻ, ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വാ​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി​ പാ​ല​ത്തു​ങ്ക​ൽ, ന​ബാ​ർ​ഡ എ​ജി​എം റ്റി.​കെ. പ്രേം​കു​മാ​ർ, ഗ്രാ​മ​ജ്യോ​തി ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​ശ​ശി എന്നിവർ പ്രസംഗിച്ചു.