പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രേ ക​ല്ലേ​റ്: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, September 23, 2020 10:24 PM IST
ച​ങ്ങ​നാ​ശേ​രി: ബൈ​ക്കി​ലെ​ത്തി ഒ​റ്റ രാ​ത്രി​യി​ൽ മൂ​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രേ ക​ല്ലെ​റി​ഞ്ഞ യുവാക്കൾ അ​റ​സ്റ്റി​ലാ​യി. വാ​ല​ടി കാക്കാന്തറ സൂ​ര​ജ് (20), വാലടി കാവുങ്കാക്കൽ ശ്യാം (21)​ എ​ന്നി​വ​രെ​യാ​ണ് കൈ​ന​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ര​ജി​നെ ചൊ​വ്വാ​ഴ്ച രാ​ത്രി​യും ശ്യാമി​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ 11ന് ​രാ​ത്രി 11ന് ​ക​റു​ക​ച്ചാ​ൽ, 11.30-ന് ​ച​ങ്ങ​നാ​ശേ​രി, 12ന് ​കൈ​ന​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ സ്റ്റേ​ഷ​നു​ക​ൾ​ക്കു​മു​ന്പി​ൽ ബൈ​ക്ക് നി​ർ​ത്തി​യ​ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ല്ലു​ക​ൾ സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​രേ എ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ന്‍റെ ജ​നാ​ല​ചി​ല്ലു ത​ക​ർ​ന്നി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ലെ​ത്തി​യ സം​ഘം സ്റ്റേ​ഷ​നു​മു​ന്പി​ൽ ഇ​റ​ങ്ങി​നി​ന്ന് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. പാ​റാ​വു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ ഇ​റ​ങ്ങി​വ​ന്ന​പ്പോ​ഴേ​ക്കും സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ പാ​റാ​വു​കാ​ര​ൻ ക​ണ്ട​തു​പ്ര​കാ​രം പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി ഇ​ത​ര ​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കു​ക​യും മൊ​ബൈ​ൽ ട​വ​ർ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ക​റു​ക​ച്ചാ​ൽ മു​ത​ൽ കൈ​ന​ടി വ​രെ​യു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഏ​താ​നും പേ​ർ​ക്കെ​തി​രെ കൈ​ന​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ വാ​ശി​പൂ​ണ്ടാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൈ​ന​ടി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സി​നു​നേ​രേ അ​ക്ര​മം, ക​ട​ന്നു​ക​യ​റ്റം, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​പ്ര​കാ​ര​മാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.