ഭ​വ​നനി​ർ​മാ​ണ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ലൈ​ഫ് മി​ഷ​ൻ: മു​ഖ്യ​മ​ന്ത്രി
Thursday, September 24, 2020 10:20 PM IST
ആ​ല​പ്പു​ഴ: 8068 കോ​ടി​ രൂ​പ​യു​ടെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം നാ​ട്ടി​ൽ യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ക​ഴി​ഞ്ഞ ലൈ​ഫ് മി​ഷ​ൻ, ഭ​വ​ന നി​ർ​മാ​ണ കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഭ​വ​ന​ര​ഹി​ത​ർ​ക്കും വീ​ട് ന​ൽ​കു​ന്ന ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 29 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പാ​ട് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളാ​ണ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ലൈ​ഫ് മി​ഷ​ൻ വ​ഴി 101 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ആ​രും സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​ക​രു​ത് എ​ന്ന​താ​ണ് ലൈ​ഫ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കാ​ഴ്ച​വ​ച്ച​ത്. ലൈ​ഫ് മി​ഷ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭ​യ​ന്നു ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കി​ല്ല. ചി​ല​ർ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യെ ഇ​ടി​ച്ചുതാ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ന്നു.

ലൈ​ഫി​നെ​തി​രേ കാ​ര്യ​മാ​യ നു​ണ​പ്ര​ച​ാര​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ണ​ഞ്ചേ​രി ക​ണ്ണാ​ട്ടു​ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ന്ദേ​ശം ന​ല്കി. എ.​എം. ആ​രി​ഫ് എം​പി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ കോ ​-ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ഉ​ദ​യ​സിം​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ജു​മൈ​ല​ത്ത്, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ര​തി​കു​മാ​ർ, ലൈ​ഫ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ. ​പ്ര​ദീ​പ് കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

നാ​ലു​നി​ല​ക​ളി​ലാ​യി 28 ഫ്ളാ​റ്റു​ക​ളാ​ണ് മ​ണ്ണ​ഞ്ചേ​രി​യി​ൽ നി​ർ​മിക്കു​ന്ന​ത്. 54 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​നസ​മു​ച്ച​യം. പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല്ല​ശേ​രി ശി​ലാ​ഫ​ല​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.

പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. സു​ജാ​ത, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.