മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Friday, September 25, 2020 9:56 PM IST
ചേ​ർ​ത്ത​ല: ബൈ​ക്ക് മോ​ഷ​ണക്കേസി​ലെ പ്ര​തി പി​ടി​യി​ൽ. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് പെ​രു​വേ​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല മു​ത്താ​ര​മ്മ​ൻ കോ​വി​ലി​നു​സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ഹോ​ണ്ട ഷൈ​ൻ ബൈ​ക്ക് മോ​ഷ​ണക്കേസിലും പ​ട്ട​ണ​ക്കാ​ട്, കു​ത്തി​യ​തോ​ട്, ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ വി​വി​ധ മോ​ഷ​ണ​ക്കേസുകളിലും പ്ര​തി​യാ​ണ്. ഈ കേസിൽ ശി​ക്ഷ ല​ഭി​ച്ച ഇ​യാ​ൾ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ ശ്രീ​കു​മാ​ർ, എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​എ​സ്ഐ സ​ലിം, സി​പി​ഒമാ​രാ​യ ജി​തി​ൻ, വി​നു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.