കൊയ്ത്തിനൊരുങ്ങി കുട്ടനാട്
Saturday, September 26, 2020 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ര​ണ്ടാംകൃ​ഷി​യു​ടെ കൊ​യ്ത്ത് ഒ​ക്ടോ​ബ​ർ ആ​ദ്യവാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ം. കഴിഞ്ഞ പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച 5300 ഹെ​ക്ട​റി​ലാ​ണ് കൊ​യ്ത്ത് ന​ട​ക്കു​ന്നത്.

എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ സ​മി​തി രൂ​പീ​ക​രി​ച്ച് കൊ​യ്ത്തി​നു​ള്ള ആ​ക‌്ഷ​ൻ പ്ലാ​ൻ രൂ​പ​പ്പെ​ടു​ത്തി പാ​ട​ശേ​ഖ​ര​ങ്ങ​ൾ കോ​ണ്‍​ട്രാ​ക്ട​ർ​മാ​രു​മാ​യി എ​ഗ്രി​മെ​ന്‍റ് വയ്​ക്കു​ന്ന​തി​ന് സ​മി​തി​ക​ൾ​ക്ക് നി​ർദേശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 82 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലേ​ക്ക് ആ​വ​ശ്യമുള്ളത്. കോ​വി​ഡ്19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രോ​ട്ടോ​ക്കോ​ൾ രൂ​പീ​ക​രി​ക്കു​ക​യും ഇതുസംബന്ധിച്ച് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ​ക്കും കൊ​യ്ത്ത് ഏ​ജ​ന്‍റുമാ​ർ​ക്കും നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്നു.
യ​ന്ത്ര​ങ്ങ​ളു​മാ​യി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ യാ​ത്ര​യ്ക്കു​മു​ൻ​പുത​ന്നെ കോ​വി​ഡ്19 ടെ​സ്റ്റ് ചെ​യ്ത് നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പുവ​രു​ത്ത​ണം. തൊ​ഴി​ലാ​ളി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യോ, ക​ർ​ഷ​ക​രു​മാ​യോ ഇ​ട​പ​ഴ​കാ​നോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​വാ​നോ പാ​ടു​ള്ള​ത​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​തത് പ​ഞ്ചാ​യ​ത്തി​ൽ താ​മ​സ സൗ​ക​ര്യം കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു ന​ൽ​കേ​ണ്ട​തു​മാ​ണ്.

ദി​വ​സ​വും കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പും ശേ​ഷ​വും യ​ന്ത്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്. കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രും കോ​വി​ഡ്19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ട​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്ത​ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രും കൃ​ഷി ഓ​ഫീ​സ​ർ​മാ​രും കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റും കൊ​യ്ത്ത് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ മേ​ൽനോ​ട്ടം വ​ഹി​ക്കു​ന്ന​താ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.