ഇ​ന്‍റ​ഗ്രേറ്റഡ് ഗ​വേ​ണ​ൻ​സ് സി​സ്റ്റം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, September 26, 2020 10:18 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ 150 പ​ഞ്ചാ​യ​ത്തു​ക​ൾ സ്മാ​ർ​ട്ട് ആ​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (ഐ​എ​ൽ​ജി​എം​എ​സ്) പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നാ​ളെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 150 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ർ​ണ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഓ​പ്പ​ണ്‍ സോ​ഴ്സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സോഫ്റ്റ്‌വെയറി ലൂടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന 200ല​ധി​കം സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി അ​യ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു 150 പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്രാ​ദേ​ശി​ക​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഭ​ര​ണി​ക്കാ​വ്, തി​രു​വ​ൻ​വ​ണ്ടൂ​ർ, എ​ട​ത്വ, ക​രു​വാ​റ്റ, കു​മാ​ര​പു​രം,ചേ​ർ​ത്ത​ല തെ​ക്ക്, നെ​ടു​മു​ടി, ആ​ര്യാ​ട്, മ​ണ്ണ​ൻ​ചേ​രി, എ​ഴു​പു​ന്ന, ചേ​ന്നം​പ​ള്ളി​പ്പു​റം എ​ന്നീ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​ദ്ദേശ​സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദ​മു​ര​ളീ​ധ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് ചേം​ബ​ർ ചെ​യ​ർ​മാ​ൻ വി.​കെ മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി​ഭാ​യ് പ​ത്മ​നാ​ഭ​ൻ, മേ​യേ​ഴ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, ചേ​ന്പ​ർ ഓ​ഫ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.