ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് തു​ണ​യാ​യി, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞു
Monday, September 28, 2020 10:05 PM IST
ഹ​രി​പ്പാ​ട്: വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ട​തി ഉ​ത്ത​ര​വ് തു​ണ​യാ​യി. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ 13-ാം വാ​ർ​ഡ് ഉ​ൾ​ക്കൊ​ള്ളു​ന്ന വെ​ള്ള​ക്കെ​ട്ട് ബാ​ധി​ച്ച പ്ര​ദേ​ശ​ത്തെ 15 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ട് മാ​റ്റി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വ് തു​ണ​യാ​യ​ത്. ഇ​ത​നു​സ​രി​ച്ച് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ​ർ, പ​ള്ളി​പ്പാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച അ​ട​ഞ്ഞ ഓ​ട തെ​ളി​ച്ചും സി​മി​ന്‍റ് പൈ​പ്പ് സ്ഥാ​പി​ച്ചും കെ​ട്ടി​ക്കി​ട​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട് പ​രി​ഹാ​രം ക​ണ്ട​ത്.
വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടുന്ന​തി​നാ​ൽ ദു​രി​തം പേ​റു​ക​യാ​ണ്. സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി ഓ​ട അ​ട​ച്ച​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. സ്വ​കാ​ര്യവ്യ​ക്തി​ക്കെ​തി​രേ പ​ഞ്ചാ​യ​ത്തി​ലും താ​ലൂ​ക്ക് ഒ​ഫീ​സി​ലും പ​രാ​തി ന​ൽ​കി​യ​താ​ണ്. എ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി തോ​പ്പി​ൽ ജ​ഗ​ദ​മ്മ ഉ​ൾ​പ്പെ​ടെ 11പേ​ർ ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ശ​നി​യാ​ഴ്ച താ​ലൂക്ക് ഓ​ഫീ​സ​ർ​ക്ക് വി​ധി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച​തോ​ടെ ഞാ​യ​റാ​ഴ്ച ന​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. 15 മീ​റ്റ​ർ നീ​ള​വും ഒ​ര​ടി വ്യാ​സ​വു​ള്ള പൈ​പ്പ് അ​ഞ്ച​ടി താ​ഴ്ച​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ച് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.