യു​വ​മോ​ർ​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Monday, September 28, 2020 10:08 PM IST
എ​ട​ത്വ: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വയ്​ക്കു​ക, സ​മ​ര​ങ്ങ​ളോ​ടു​ള്ള പോ​ലീ​സി​ന്‍റെ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​വു​മാ​യി യു​വ​മോ​ർ​ച്ച എ​ട​ത്വ-​ത​ല​വ​ടി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ര​ത്ത് എ.​എ​സ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​ർ അ​നൂ​പ് എ​ട​ത്വ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച കു​ട്ട​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാം​ജി​ത് ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശം​ഭു ന​ന്പു​തി​രി, വൈ​ശാ​ഖ് മി​ത്ര​ക്ക​രി, യു​വ​മോ​ർ​ച്ച ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രെ​ഞ്ചു, പ്ര​ദീ​പ്, അ​ന​ന്ദു ഉ​ദ​യ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി.