വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭം
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വ​നി​ത ഗ്രൂ​പ്പു​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കു​ന്ന ഗ്രൂ​പ്പു​ക​ൾ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​ഹി​തം അ​പേ​ക്ഷ ആ​ല​പ്പു​ഴ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, സി​വി​ൽ സ്റ്റേ​ഷ​ൻ (അ​ന​ക്സ്), ത​ത്തം​പ​ള്ളി പി​ഒ, ആ​ല​പ്പു​ഴ, ഫോ​ണ്‍: 0477 2252548 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ​യു​ടെ മാ​തൃ​ക ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ഓ​ക്ടോ​ബ​ർ 15. പ​ദ്ധ​തി ചെ​ല​വി​ന്‍റെ 85 ശ​ത​മാ​നം (പ​ര​മാ​വ​ധി മൂ​ന്നു​ല​ക്ഷം) രൂ​പ സ​ബ്സി​ഡി ന​ൽ​കും. ഗു​ണ​ഭോ​ക്തൃ സം​ഘ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ട്ടി​ക​ജാ​തി അം​ഗ​ങ്ങ​ൾ ഉ​ള്ള ഗ്രൂ​പ്പാ​യി​രി​ക്ക​ണം. 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള തൊ​ഴി​ൽ ര​ഹി​ത​രു​ടെ ഗ്രൂ​പ്പ് വാ​യ്പ ബ​ന്ധി​ത പ്രോ​ജ​ക്ട് ആ​യി​രി​ക്ക​ണം. ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് ആ​റു​മാ​സം ക​ഴി​ഞ്ഞു​ള്ള ഗ്രേ​ഡിം​ഗി​ൽ വി​ജ​യി​ച്ച ഗ്രൂ​പ്പ് ബി​പി​എ​ൽ അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.