ആ​ദ്യ കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു
Sunday, October 18, 2020 10:00 PM IST
ആ​ല​പ്പു​ഴ: ജ​ല​ജീ​വ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് സ്വ​ദേ​ശി ജോ​ണി​ക്കാ​ണ് ആ​ദ്യ ക​ണ​ക‌്ഷ​ൻ ന​ൽ​കി​യ​ത്. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ത​ന്നെ ആ​ദ്യ ക​ണ​ക‌്ഷ​ൻ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഈ ​പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ൻ ല​ഭി​ക്കു​മെ​ന്നും ജില്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

പ​ദ്ധ​തി പ്ര​കാ​രം ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ 4114 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ൻ ല​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും 15 ശ​ത​മാ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും ന​ൽ​കും. 10 ശ​ത​മാ​ന​മാ​ണ് ഗു​ണ​ഭോ​ക്തൃ​വി​ഹി​തം. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 41 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​മാ മ​ദ​ന​ൻ, സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സ​ന​ൽ നാ​ഥ്, സാ​നു സു​ധി​ദ്ര​ൻ, ര​മേ​ഷ് ബാ​ബു, സി.​ഡി.​എ​സ്.​പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഷി​ബു, കെ.​ആ​ർ. യ​മു​ന, ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​ആ​ർ. മ​നി​ഷ്, ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.