ട്രോ​മ കെ​യ​ർ യൂ​ണി​റ്റി​ന് 2.2 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ
Sunday, October 18, 2020 10:03 PM IST
മാ​വേ​ലി​ക്ക​ര: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ട്രോ​മ​കെ​യ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് 2.2 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. നി​ല​വി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ പു​തുതാ​യി വ​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള​വ​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗം ശ​ക്തി​പ്പെ​ടു​ത്തു​ക വ​ഴി അ​നാ​വ​ശ്യ റ​ഫ​റ​ൽ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ ആ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.
എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന നി​ധി​യി​ൽനി​ന്ന് നി​ർ​ദേ​ശി​ച്ച് പ​ണി​യു​ന്ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​ണി​ന​ട​ക്കു​ക​യാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ കൂ​ടെ ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച ട്രോ​മ​കെ​യ​ർ യൂ​ണി​റ്റ് കൂ​ടി ആ​കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും എ​ന്നും ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു.​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ട്രൈ​യേ​ജ് സം​വി​ധാ​ന​വും ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.
ട്രൈ​യേ​ജ് സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഗു​രു​ത​ര രോ​ഗ​വു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഉ​ട​ൻ മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​കും. സാ​ധാ​ര​ണ ആ​ദ്യം വ​രു​ന്ന രോ​ഗി​യെ ആ​ദ്യം കാ​ണു​ന്ന രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ലോ​ക​മെ​ന്പാ​ടും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട രീ​തി​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് അ​തി​ജീ​വ​ന സാ​ധ്യ​ത കൂ​ടും എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സം​വി​ധാ​ന​ത്തി​ൽ രോ​ഗി​യെ ആ​ദ്യം ത​ന്നെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​യി​രി​ക്കും കാ​ണു​ക. അ​വ​ർ പ​രി​ശോ​ധി​ച്ച് രോ​ഗി​യു​ടെ അ​വ​സ്ഥ വി​ല​യി​രു​ത്തി തീ​വ്ര/​ഗു​രു​ത​ര അ​വ​സ്ഥ ഉ​ള്ള​വ​ർ​ക്ക് ചു​വ​പ്പും ഗൗ​ര​വാ​വ​സ്ഥയു​ള്ള​വ​ർ​ക്ക് മ​ഞ്ഞ​യും നി​ല​വി​ൽ സാ​ര​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലു​ള്ളവ​ർ​ക്ക് പ​ച്ച​യും നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ർ​തി​രി​ക്കു​ന്നു. ഓ​രോ നി​റ​ത്തി​ലും ഉ​ള്ള രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും മ​റ്റും പ്രോ​ട്ടോ​കോ​ൾ ഉ​ണ്ടാ​കും. ഇ​തു​വ​രു​ന്ന​തോ​ടെ മി​ക​ച്ച രീ​തി​യി​ലാ​യി​രി​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.
ഇ​തി​നു​ള്ള പ​രി​ശീ​ല​ന​വും പ്രോ​ട്ടോ​കോ​ൾ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ബ്ലോ​ക്ക് മു​നി​സി​പ്പ​ൽ ഭ​ര​ണസ​മി​തി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ടീം ​വ​ർ​ക്ക് ആ​ണ് ഈ ​വി​ക​സ​ന​ത്തി​ന് അ​ടി​ത്ത​റ ന​ൽ​കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട നി​ർ​മാണ​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.