ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ
Monday, October 19, 2020 10:42 PM IST
ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ 11, 12 വാ​ർ​ഡു​ക​ളി​ൽ സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ​യും പ്ര​ശ​സ്ത പാ​ർ​ല​മെന്‍റേറി​യ​നും ട്രേ​ഡ് യു​ണി​യ​ൻ നേ​താ​വു​മാ​യ സി​ബി​സി വാ​ര്യ​രു​ടെ​യും പേ​രി​ലാ​ണ് സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​നം അ​ടു​ത്താ​ഴ്ച എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ എ​ട്ടു​ല​ക്ഷം രൂ​പ​യും ഭൂ​മി ഒ​രു​ക്കു​ന്ന​തി​ന് 1.75 ല​ക്ഷം രൂ​പ​യും ചെ​ല​വാ​ക്കി​യാ​ണ് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ വ​യ​ലാ​ർ സാം​സ്കാ​രി​ക നി​ല​യ​വും ഗ്ര​ന്ഥ​ശാ​ല​യും സ്ഥാ​പി​ക്കു​ന്ന​ത്.
വാ​ർ​ഡം​ഗം സി.​എ​സ.് ര​ഞ്ജി​ത്ത് ചെ​യ​ർ​മാ​നാ​യ ഗ്ര​ന്ഥ​ശാ​ലാ ഭ​ര​ണ സ​മി​തി 65,000 രൂ​പ സ​മാ​ഹ​രി​ച്ച് ഇ​തി​ന​കം 2500 പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ 7.25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി വാ​ർ​ഡം​ഗ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.