പ​രു​മ​ല തി​രു​മേ​നി​; ആ​ത്മീ​യപ​ക്വ​ത നേ​ടി മ​റ്റു​ള്ള​വ​രെ പ്ര​കാ​ശി​ത​രാ​ക്കി​യ വി​ശു​ദ്ധ​ൻ
Wednesday, October 28, 2020 10:49 PM IST
മാ​ന്നാ​ർ: ആ​രാ​ധ​നാ ജീ​വി​ത​ത്തി​ലൂ​ടെ ആ​ത്മീ​യപ​ക്വ​ത നേ​ടി മ​റ്റു​ള്ള​വ​രെ പ്ര​കാ​ശി​ത​രാ​ക്കി​യ വി​ശു​ദ്ധ​നാ​ണ് പ​രു​മ​ല തി​രു​മേ​നി എ​ന്ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് പ​റ​ഞ്ഞു. ദൈ​വാ​ശ്ര​യ​വും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും നന്മ​യി​ലേ​ക്കു​ള്ള തി​രി​ച്ച​റി​വി​ന്‍റെ പാ​ഠ​ങ്ങ​ളും പ്ര​ബോ​ധ​ന​ങ്ങ​ളി​ൽ പ​രു​മ​ല തി​രു​മേ​നി പ​ക​ർ​ന്നു. ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ഷി കു​ര്യ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മ​ത്താ​യി വി​ള​നി​ലം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, റ​വ. ഡോ. ​ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ്, ഫാ. ​ഏ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് അ​ദ്ധ്യാ​ത്മി​ക സൂ​ഫി പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ. സ​ലാം മു​സ​ലി​യാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.