അ​ന്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം, അ​നു​വാ​ദ​ത്തി​നാ​യി ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​വേ​ദ​നം
Thursday, October 29, 2020 10:37 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്പ​ല​പ്പു​ഴ സം​ഘ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി അ​ന്പ​ല​പ്പു​ഴ അ​യ്യ​പ്പ ഭ​ക്ത​സം​ഘം ഭ​ര​ണ സ​മി​തി​യു​ടെ​യും ക​ര​പ്പെ​രി​യോ​ൻ​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം ന​ട​ന്നു. ആ​ചാ​രാ​നു​ഷ്ഠാന​ങ്ങ​ൾ മു​റ​തെ​റ്റാ​തെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​വാ​ദ​ത്തി​നാ​യി ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​വേ​ദ​നം ന​ൽ​കി.
സ​മൂ​ഹ പ്പെ​രി​യോ​ൻ ക​ള​ത്തി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രും ഏ​ഴു​ക​ര​പ്പെ​രി​യോന്മാ​രും ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കേ​ണ്ട​തി​നാ​ൽ പ്രാ​യ​പ​രി​ധി നോ​ക്കാ​തെ അ​വ​ർ​ക്ക് തീ​ർ​ഥാ​ട​നാ​നു​മ​തി ന​ൽ​കു​ക. എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ, പ​ന്പാ​സ​ദ്യ, നെ​യ്യ​ഭി​ഷേ​കം, എ​ള്ളു​നി​വേ​ദ്യം, ശീ​വേ​ലി എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്ക് ക്ര​മീ​ക​ര​ണം ചെ​യ്യു​ക. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന പ​ത്തി​നും അ​റു​പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അം​ഗ​ങ്ങ​ളെ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്ത് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​വ​ദി​ക്കു​ക, 60ൽ ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ മു​ട​ക്കം കൂ​ടാ​തെ ന​ട​ന്നു വ​രു​ന്ന ആ​ഴി​പൂ​ജ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 51 ദി​വ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​വും ര​ഥ​ഘോ​ഷ​യാ​ത്ര​യും ഒ​ഴി വാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. മ​റ്റു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​ഴി​പൂ​ജ​ക​ൾ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും അ​നു​വാ​ദം വാ​ങ്ങു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങ് നി​ർ​വ​ഹ​ണം മാ​ത്ര​മാ​യി ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നം എ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​ൻ. മാ​ധ​വ​ൻ കു​ട്ടി നാ​യ​ർ, ഖ​ജാ​ൻ​ജി കെ. ​ച​ന്ദ്ര​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.