ലാ​ൽ​ കോ​യി​ൽ​പ്പറ​ന്പി​ലി​ന് ആ​ദ​ര​വു​മാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ
Friday, October 30, 2020 10:46 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ​ത്തി​ന്‍റെ വി​മോ​ച​ന നാ​യ​ക​ൻ അ​ന്ത​രി​ച്ച ലാ​ൽ കോ​യി​ൽ​പ്പറ​ന്പി​ലി​ന് ആ​ല​പ്പു​ഴ രൂപ​ത​യു​ടെ ആ​ദ​ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ. രൂ​പ​താ സ​മൂ​ഹ​ത്തോ​ട് പ്ര​ത്യേ​കി​ച്ചും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ത്മാ​ർ​ഥ​ത​യും സ​മ​ർ​പ്പി​ത​ചൈ​ത​ന്യ​വും ഉ​ണ്ടാ​യി​രു​ന്ന ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്നു ലാ​ൽ കോ​യി​ൽ​പ​റ​ന്പി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. രൂ​പ​ത​യി​ലെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​സ്ഥാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​ന്ത​മാ​യി​ട്ടെന്തെ​ങ്കി​ലും നേ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വം. കോ​വി​ഡ് കാ​ല​മാ​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ലാ​ളി സു​ഹൃ​ത്തു​ക്ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും സം​സ്കാ​ര ച​ട​ങ്ങി​ൽ പോ​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ഥന​യും ആ​ദ​ര​വും അ​ർ​പ്പി​ക്കു​ന്ന​താ​യും ബി​ഷ​പ് പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല: തീ​ര​ദേ​ശ ജ​ന​ത​യു​ടെ അ​വ​കാ​ശ സ​മ​രപോ​രാ​ട്ട​ങ്ങ​ളി​ൽ നി​റ​ഞ്ഞുനി​ന്ന ലാ​ൽ കോ​യി​ൽ​പ​റ​ന്പ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​സ്റ്റ​ൽ ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​ർ ലി​ബ​റേ​ഷ​ൻ-​ക​ട​ൽ അ​നു​ശോ​ചി​ച്ചു. അ​ധി​കാ​രസ്ഥാ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കാ​തെ ജ​ന​സേ​വ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞുവ​ച്ച നേ​താ​വി​നെ​യാ​ണ് തീ​ര​ത്തി​ന് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ട​ൽ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ പ​റ​ഞ്ഞു. ല​ത്തീ​ൻ സ​മു​ദാ​യ വ​ക്താ​വ് ഷാ​ജി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജൂ​ഡ്, ജോ​യി സി. ​ക​ന്പ​ക്കാ​ര​ൻ, പി.​ആ​ർ കു​ഞ്ഞ​ച്ച​ൻ, റ്റി.​ജെ സേ​വ്യ​ർ, അ​ൽ​മാ​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഷാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.