അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, November 22, 2020 10:34 PM IST
മു​ഹ​മ്മ: പു​ന്ന​പ്ര​വ​യ​ലാ​ർ സ​മ​ര സേ​നാ​നി​യും സി​പി​എം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, മു​ഹ​മ്മ ക​യ​ർ ഫാ​ക്ട​റി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​വും മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​ക്കെ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി.​കെ. ക​രു​ണാ​ക​ര​ന്‍റെ ര​ണ്ടാം​ച​ര​മ വാ​ർ​ഷി​കം പു​ഷ്പാ​ർ​ച്ച​ന​യോ​ടും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തോ​ടെ​യും ന​ട​ന്നു.
വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി .തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ണ സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ച​ന്ദ്ര​ബാ​ബു അ​ദ്ധ്യ​ക്ഷ​നാ​യി. കെ. ​പ്ര​സാ​ദ്, ജ​ല​ജാ ച​ന്ദ്ര​ൻ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി.​കെ. സു​രേ​ന്ദ്ര​ൻ, പി. ​സു​രേ​ന്ദ്ര​ൻ, ജെ. ​ജ​യ​ലാ​ൽ, ടി. ​ഷാ​ജി, കെ.​ഡി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.