ജ​ൽ ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ൽ
Monday, November 23, 2020 10:16 PM IST
ആ​ല​പ്പു​ഴ: നി​ല​വി​ലു​ള്ള 24 ല​ക്ഷം പൈ​പ്പ് ക​ണ​ക‌്ഷ​നു​ക​ൾ നാ​ലു മാ​സം കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള കേ​ര​ള വാ​ട്ട​ർ അഥോറി​റ്റി​യു​ടെ ല​ക്ഷ്യം പ്ര​തി​സ​ന്ധി​യി​ൽ. കേ​ന്ദ്ര​-സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ​ർ​ക്കാ​രു​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും മു​ത​ൽമു​ട​ക്കി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പ​ണം ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോറി​റ്റി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും അ​റി​യി​ച്ചത്. ​കേ​ന്ദ്രസ​ർ​ക്കാ​ർ, പ​ദ്ധ​തി ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം, സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ശ​ത​മാ​നം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം 15 ശ​ത​മാ​നം, ഉ​പ​ഭോ​ക്താ​ക്ക​ൾ 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു പ​ദ്ധ​തി ചെ​ല​വ് വ​ഹി​ക്കേ​ണ്ട​ത്.
തൊ​ണ്ണൂ​റു ശ​ത​മാ​നം പ​ണി​ക​ളും ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ൽ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​ന്നു. വി​ല​യി​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ 40 ശ​ത​മാ​നം വ​ർ​ധന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് പൈ​പ്പു​ക​ളു​ടെ ല​ഭ്യ​ത​യും ന്യാ​യ​വി​ല​യും ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ണി​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ക​രാ​റു​കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് ഗ​വ. കോ​ണ്‍​ട്രാക്‌ടേഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി പ​റ​ഞ്ഞു.
പ​ദ്ധ​തി​ക്കുവേ​ണ്ടി പ​ണം മു​ട​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. വാ​ട്ട​ർ അ​ഥോറി​റ്റി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ട​ത്തി​ച്ച പ​ണി​ക​ളു​ടെ 2000 കോ​ടി രൂ​പ ക​രാ​റു​കാ​ർ​ക്ക് കു​ടി​ശിക​യാ​ണെ​ന്ന​താ​ണ് കാ​ര​ണം.
പൊ​തു​മ​രാ​മ​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളി​ലെ​പ്പോ​ലെ ബി​ൽഡി​സ് കൗ​ണ്ടിം​ഗ് ന​ട​പ്പാ​ക്കി​യാ​ൽ ഒ​രുപ​രി​ധിവ​രെ പ്ര​ശ്നം പ​രി​ഹ​രി​ക്കാം. എ​ന്നാ​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.​ കു​ടി​ശിക​യു​ടെ ന​ല്ല പ​ങ്ക് ല​ഭി​ക്കാ​തെ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യി​ൽ പ​ണം മു​ട​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് ക​ഴി​യി​ല്ല.
പൈ​പ്പു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്കേ​റ്റ് ന​ൽ​കു​ന്ന​തി​ന് ഒ​രു ഏ​ജ​ൻ​സി​യെ മാ​ത്ര​മാ​ണ് അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മു​ൻ​പ് 0.06 ശതമാനം മാ​ത്ര​മാ​യി​രു​ന്നു പ​രി​ശോ​ധ​നാ ഫീ​സ്.​ പു​തി​യ ഏ​ജ​ൻ​സി 0.7 ശതമാനം ഈ​ടാ​ക്കു​ന്നു. കൂ​ടാ​തെ കാ​ല​താ​മ​സ​വും ഉ​ണ്ടാ​കു​ന്നു. താ​ങ്ങാ​നാ​വാ​ത്ത ഫീ​സും കാ​ല​താ​മ​സ​വും പ​ണി​യു​ടെ ന​ട​ത്തി​പ്പി​ൽ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്ക് കൂ​ടു​ത​ൽ ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ക​യും ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​ർഫോ​മ​ൻ​സ് സെ​ക്യൂ​രി​റ്റി, ഇഎംഡി എ​ന്നി​വ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​ക്കും ബാ​ധ​ക​മാ​ക്ക​ണം.
വാ​ട്ട​ർ ക​ണ​‌ക‌്ഷ​നു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​ന്പോ​ൾ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി വേ​ണം. ഉ​പ​ഭോ​ക്താ​വി​ന്‍റെ കൂ​ടി ചെ​ല​വി​ൽ ക​ണ​‌ക‌്ഷ​നു​ക​ൾ ന​ൽ​കി​യി​ട്ട് വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത് ജ​ന​രോ​ഷ​ത്തി​നി​ട​യാ​ക്കു​മെ​ന്നും വ​ർഗീ​സ് ക​ണ്ണ​ന്പ​ള്ളി പ​റ​ഞ്ഞു.