പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, November 26, 2020 10:39 PM IST
കാ​യം​കു​ളം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് സ്നി​ഫ​ർ ഡോ​ഗ് ലി​ഡോ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 40 കെ​ട്ടോ​ളം ഹാ​ൻ​സ്, കൂ​ൾ, ലി​പ് തു​ട​ങ്ങി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
വി​ല്പ​ന ന​ട​ത്തി​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. കാ​യം​കു​ളം വ​ള​ഞ്ഞ​ന​ട​ക്കാ​വി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കൃ​ഷ്ണ​പു​രം വി​ല്ലേ​ജി​ൽ പെ​രി​ങ്ങാ​ല മു​റി​യി​ൽ കാ​ട്ടി​ൽ പ​റ​ന്പി​ൽ അ​ജി​കു​മാ​ർ (45), കൃ​ഷ്ണ​പു​രം വി​ല്ലേ​ജി​ൽ പെ​രി​ങ്ങാ​ല മു​റി​യി​ൽ കാ​രൂ​ർ കോ​ട്ട​യി​ൽ കോ​ശി(58), ഞ​ക്ക​നാ​ൽ പൊ​ന്നി സ്റ്റേ​ഷ​ന​റി ന​ട​ത്തു​ന്ന രാ​ജോ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.
കാ​യം​കു​ളം എ​സ്ഐ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രൊ​ബേ​ഷ​ൻ എ​സ്ഐ അ​ജ്മ​ൽ ഹു​സൈ​ൻ പോ​ലീ​സു​കാ​രാ​യ ലി​ജു, ബി​നു​മോ​ൻ, ശ്രീ​നാ​ഥ് എ​ന്നി​വ​രോ ടൊ​പ്പം ആ​ല​പ്പു​ഴ ഡോ​ഗ് സ്ക്വാ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.