മാ​ന്നാ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നിലും ടൗ​ണ്‍ വാ​ർ​ഡ‌ിലും സ്വ​ത​ന്ത്ര​ർ വി​ധി നി​ർ​ണ​യി​ക്കും
Saturday, November 28, 2020 10:27 PM IST
മാ​ന്നാ​ർ: ശ​ക്ത​രാ​യ സ്വ​ത​ന്ത്ര വി​ധി നി​ർ​ണ​യി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മ​ത്സ​രം മു​റു​കു​ന്ന​തി​നാ​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​മാ​യ​ണ് മാ​ന്നാ​ർ ടൗ​ണ്‍.​ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ മൂ​ന്നു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ കൂ​ടാ​തെ മൂ​ന്നു​ശ​ക്ത​രാ​യ സ്വ​ത​ന്ത്ര​രും മാ​റ്റു​ര​യ്ക്കു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​വി​ടെ ര​ണ്ടാ​ണ്. ര​ണ്ടു സ്ഥാ​നാ​ർ​ത്ഥി​ക​ളും നോ​ട്ടീ​സി​ലും പോ​സ്റ്റ​റി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് കൗ​തു​ക​വും. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് അ​ൻ​സി​ൽ അ​സീ​സാ​ണ് ഒ​രു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ചാ​ക്കോ ക​യ്യ​ത്ര​യാ​ണ് അ​ടു​ത്ത​യാ​ൾ.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ന്നാ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി അ​സോ​സി​യേ​ഷ​ൻ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​നി​ൽ എ​സ.് അ​ന്പി​ളി​യാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി പ്ര​മു​ഖ ജ്യോ​തി​ഷ​ൻ കൂ​ടി​യാ​യ മാ​ന്നാ​ർ സു​രേ​ഷാ​ണ്. ഇ​വ​രെ കൂ​ടാ​തെ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ ആ​ര് വി​ജ​യി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​ച്ച് ര​ണ്ട്ു​പ്ര​മു​ഖ സ്വ​ത​ന്ത്ര​രും രം​ഗ​ത്തു​ണ്ട്. ചാ​ന​ലു​ക​ളി​ലെ കോ​മ​ഡി പ​രി​പാ​ടി​ക​ളി​ലെ സ്ക്രി​പ്റ്റ് ര​ച​യി​താ​വും അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നു​മാ​യ ഏ​ബ്ര​ഹാം ത​ച്ചേ​രി​യാ​ണ് മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് രം​ഗ​ത്തു​ള്ള ഒ​രു സ്വ​ത​ന്ത്ര​ൻ. മ​റ്റൊ​രാ​ൾ പ്ര​വാ​സി​യാ​യ അ​യൂ​ബ് മാ​ന്നാ​റാ​ണ്. ഇ​ദ്ദേ​ഹ​വും അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​രാ​നാ​ണ്.

മാ​ന്നാ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ സ്ഥി​തി ത​ന്നെ​യാ​ണ് മാ​ന്നാ​ർ ടൗ​ണ്‍ വാ​ർ​ഡി​ലെ​യും. ഇ​വി​ടെ​യും ശ​ക്ത​രാ​യ സ്വ​ത​ന്ത്ര​ർ രം​ഗ​ത്തു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നാ ന​വാ​സാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എം ലോ​ക്ക​ൽ​ക​മ്മ​റ്റി​യം​ഗം അ​ബ്ദു​ൾ മ​ജീ​ദാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി സ​ജി ന​ന്പോ​ക്കാ​വി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ത്ഥി സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​നീ​സ് നാ​ഥ​ൻ​പ​റ​ന്പി​ലാ​ണ്. ഇ​വ​ർ​ക്കെ​ല്ലാം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി രം​ഗ​ത്തു​ള്ള​ത് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ചോ​രാ​ത്ത വീ​ട് പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ.​എ. ക​രീ​മാ​ണ്. മ​റ്റൊ​രു സ്വ​ത​ന്ത്ര​ൻ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ഹാ​യി ബ​ഷീ​ർ മു​ഹ​മ്മ​ദ് ബ​ഷീ​റാ​ണ്. അ​തി​നാ​ൽ ത​ന്നെ സ്വ​ത​ന്ത്ര​ർ വി​ധി നി​ർ​ണ​യി​ക്കു​ന്ന ബ്ലോ​ക്ക് ഡി​വി​ഷ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​മാ​യി മാ​ന്നാ​ർ ടൗ​ണ്‍ മാ​റി​യി​രി​ക്കു​ക​യാ​ണ്.