ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Monday, November 30, 2020 10:16 PM IST
ആ​ല​പ്പു​ഴ: ഡൽഹിയി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ക​ർ​ഷ​ക സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ൽനി​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പൂ​ർ​ണപി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം കേ​ര​ള​ത്തി​ലെ 1100 കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ക​ർ​ഷ​ക പ്ര​ക​ട​നം ന​ട​ത്തും. ഏ​ഴി​ന് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന വെ​ർ​ച്വ​ൽ റാ​ലി​യും ന​ട​ത്തും.
ക​ർ​ഷ​ക​രെയും കാ​ർ​ഷി​ക മേ​ഖ​ല​യെയും അ​പ​ക​ട​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ദേ​ശീ​യ ക​ർ​ഷ​ക​ബി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​രോ​ടു​ള്ള നീ​തി​നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രുമാ​യു​ള്ള ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ​ഴി​യോ​ര​ധ​ർ​ണാ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചി​റ​പ്പു​റ​ത്ത് മു​ര​ളി, അ​ന്പു വൈ​ദ്യ​ൻ, ബി​ജു ത​ണ​ൽ, കെ.​ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.