മാവേലിക്കര: ഭരണിക്കാവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ, യുഡിഎഫ് സ്ഥാനാർഥി അവിനാശ് ഗംഗന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ, ഓലകെട്ടിയന്പലത്ത് കെപിസിസി ജനറൽ സെക്രട്ടറി ജോണ്സണ് ഏബ്രഹാം ഉദ് ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫസൽ അലിഖാൻ അധ്യക്ഷത വഹിച്ചു. കറ്റാനം ഷാജി, ഭരണിക്കാവ് വാസുദേവൻ, അശോകൻ കൊപ്പാറ, ഇല്ലിക്കുളത്ത് ചന്ദ്രൻ, ജി. രാധാകൃഷ്ണൻ, ജി. ബൈജു, എസ്. നന്ദകുമാർ, അൻവർ മണ്ണാറ, യുഡിഎഫ് സ്ഥാനാർഥികളായ അവിനാശ് ഗംഗൻ, നിഷ കെ. സാം, വർഷ, സോമരാജൻ, രഘുകുമാർ, ചെറിയാൻ, അംബുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.