എ​​ൻ​​ഡി​​എ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ
Thursday, December 3, 2020 11:07 PM IST
വൈ​​ക്കം: എ​​ൻ​​ഡി​​എ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​ണ്‍​വ​​ൻ​​ഷ​​ൻ ബി​​ഡി​​ജെ​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​ക്കം എ​​സ്എ​​ൻ​​ഡി​​പി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗം ബി​​ഡി​​ജെ​എ​​സ് കോ​​ട്ട​​യം ജി​​ല്ലാ ക​​ണ്‍​വീ​​ന​​ർ എം.​​പി. ​സെ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബി​​ഡി​ജെ​എ​​സ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ.​​ജി. ത​​ങ്ക​​പ്പ​​ൻ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ൻ.​​കെ. നീ​​ല​​ക​​ണ്ഠ​​ൻ മാ​​സ്റ്റ​​ർ, ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​നി​​ൽ​​കു​​മാ​​ർ, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഇ.​​ഡി. പ്ര​​കാ​​ശ​​ൻ, ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​പ്ര​​മീ​​ള ദേ​​വി, ബി​​ഡി​​ജ​​ഐ​​സ് വൈ​​ക്കം മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ബി​​ജെ​​പി വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വി​​നു​​ബ് വി​​ശ്വം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യോ​​ഗ​​ത്തി​​ൽ വൈ​​ക്ക​​ത്തെ ബി​​ജെ​​പി, ബി​​ഡി​ജെ​എ​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളും നേ​​താ​​ക്ക​​ളും സം​​ബ​​ന്ധി​​ച്ചു.