ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് യുവാവ് മരിച്ചു
Sunday, January 24, 2021 10:17 PM IST
കു​റി​ച്ചി: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​വാ​ലം കൊ​ച്ചു​പ​റ​ന്പി​ൽ കി​ഷോ​ർ​കു​മാ​ർ (മ​നു-32) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​എം​സി റോ​ഡി​ൽ കു​റി​ച്ചി ഒൗ​ട്ട് പോ​സ്റ്റി​നു സ​മീ​പം ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു കി​ഷോ​ർ​കു​മാ​ർ.

ജോ​ലി ക​ഴി​ഞ്ഞ് രാത്രി​യി​ൽ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു കി​ഷോ​ർ. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് എം​സി റോ​ഡി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ കി​ഷോ​റി​നെ പോലീ​സ് വാ​ഹ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ചി​ങ്ങ​വ​നം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും.