ഓൺലൈൻ പഠനം ! കുട്ടികളിൽ മൊ​ബൈ​ൽ ഫോൺ ദു​രുപ​യോ​ഗം കൂ​ടു​ന്നു
Sunday, May 9, 2021 12:42 AM IST
കോ​​ട്ട​​യം: പ​​ഠ​​നം ഓ​​ണ്‍​ലൈ​​നി​​ലേ​​ക്കു മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ കു​​ട്ടി​​ക​​ളി​​ൽ മൊ​​ബൈ​​ൽ ദു​​രുപ​​യോ​​ഗം കൂ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. മൊ​​ബൈ​​ൽ ഫോ​​ണും കം​പ്യൂ​ട്ട​​റും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ മു​​ന്പ് കു​​ട്ടി​​ക​​ൾ​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണം മാ​​താ​​പി​​താ​​ക്ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​താ​​ണ് ഏ​​താ​​നും​​പേ​​രി​​ൽ ഗു​​രു​​ത​​ര​​പ്ര​​ശ്ന​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ച​​ത്.

കു​​ട്ടി​​ക​​ളു​​ടെ സ്വ​​ഭാ​​വ​​രീ​​തി​​ക​​ളി​​ൽ മാ​​റ്റ​​വും മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യി പ​​ല​​ പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ​​ടി​​ക്കു​​ക​​യും അ​​വ​​രു​​ടെ ജീ​​വ​​നു​​ത​​ന്നെ ദോ​​ഷ​​ക​​ര​​മാ​​കു​​ന്ന​​തി​​ലേ​​ക്കും എ​​ത്തി​​യി​​രി​​ക്കു​​ന്നു. ആ​ദ്യ​ത്തെ ലോ​​ക്ക്ഡൗ​​ണി​​നു​​ശേ​​ഷം ര​​ക്ഷി​​താ​​ക്ക​​ൾ തൊ​​ഴി​​ലി​​നാ​​യി പോ​​കു​​ക​​യും കു​​ട്ടി​​ക​​ൾ മൊ​​ബൈ​​ൽ ഫോ​​ണു​​മാ​​യി വീ​​ട്ടി​​ൽ ത​​നി​​ച്ചാ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യ​​ത്. ഗെ​​യി​​മിം​​ഗ്, സോ​​ഷ്യ​​ൽ മീ​​ഡി​​യ, പോ​​ണ്‍​വീ​​ഡി​​യോ ആ​​സ​​ക്തി​​ക​​ൾ വി​​വി​​ധ മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ളാ​​ണു കു​​ട്ടി​​ക​​ളി​​ലു​​ണ്ടാ​​ക്കു​​ന്ന​​ത്.

ഗെ​​യി​​മിം​​ഗ്

കു​​ട്ടി​​ക​​ളെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ആ​​സ​​ക്തി​​യു​​ണ്ടാ​​ക്കു​​ന്ന ഗെ​​യി​​മു​​ക​​ൾ ഓ​​ണ്‍​ലൈ​​നി​​ലു​​ണ്ട്. ഇ​​ത്ത​​രം ഗെ​​യി​​മു​​ക​​ൾ 10 മു​​ത​​ൽ 16 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മാ​​ന​​സി​​ക​​മാ​​യ വ​​ള​​ർ​​ച്ച​​യെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ സ്വാ​​ധീ​​നി​​ക്കു​​ക​​യും കു​​ട്ടി​​ക​​ളി​​ൽ വാ​​ശി​​യും നി​​രാ​​ശ​​യും അ​​ക്ര​​മ സ്വ​​ഭാ​​വ​​വും സൃ​​ഷ്ടി​​ക്കു​​കയും ചെയ്യുന്നു.

സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ അ​​ച്ച​​ട​​ക്ക​​ത്തി​​ൽ വ​​ള​​ർ​​ന്ന എ​​ട്ടാം ക്ലാ​​സു​​കാ​​ര​​ൻ മ​​ക​​ൻ 24 മ​​ണി​​ക്കൂ​​ർ ഗെ​​യി​​ക​​ളി​​ക്കു​​ന്ന​​തു ചോ​​ദ്യം ചെ​​യ്ത​​തി​​നു പി​​താ​​വി​​നോ​​ട് അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തും മ​​റ്റൊ​​രു ഏ​​ഴാം ക്ലാ​​സു​​കാ​​ര​​ൻ ഗെ​​യി​​മി​​ൽ തോ​​ക്കു​​ക​​ളും മ​​റ്റ് ആ​​യു​​ധ​​ങ്ങ​​ളും വാ​​ങ്ങാ​​ൻ അ​​ച്ഛ​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നു പ​​ണം ചെ​​ല​​വ​​ഴി​​ച്ച​​തും സ​​മീ​​പ​​കാ​​ല സം​​ഭ​​വ​​മാ​​ണ്.

ഡോ​​ക്ട​​റു​​ടെ എ​​ട്ടാം ക്ലാ​​സു​​കാ​​ര​​ൻ മ​​ക​​ൻ 1,40,000 രൂ​​പ​​യാ​​ണ് ഫ്രീ​​ഫ​​യ​​റി​​ൽ തോ​​ക്ക് വാ​​ങ്ങാ​​ൻ അ​​മ്മ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നു ക​​ള​​ഞ്ഞ​​ത്. മാ​​താ​​പി​​താ​​ക്ക​​ൾ കൈ​യോ​ടെ പി​​ടി​​കൂ​​ടു​​ന്പോ​​ൾ പ​​രീ​​ക്ഷ എ​​ഴു​​തി​​ല്ല, തോ​​റ്റു​​ക​​ള​​യും ഭ​​ക്ഷ​​ണം ക​​ഴി​​ക്കി​​ല്ല എ​​ന്നി​​ങ്ങ​​നെ ഭീ​​ഷ​​ണി​​ക​​ളും ഭ​​ക്ഷ​​ണം വ​​ലി​​ച്ചെ​​റി​​ഞ്ഞു ക​​ള​​യു​​ക, സ​​ഹോ​​ദ​​ര​​ങ്ങ​​ളെ ഉ​​പ​​ദ്ര​​വി​​ക്കു​​ക എ​​ന്നി​​ങ്ങ​​നെ വാ​​ശി​​ക​​ളും പ​​ല​​രും പ്ര​​ട​​ക​​മാ​​ക്കു​​ന്നു.

സോ​​ഷ്യ​​ൽ മീ​​ഡി​​യ

സൗ​​ഹൃ​​ദ​​ങ്ങ​​ളു​​ടെ ച​​തി​​ക്കു​​ഴി​​ക​​ൾ വി​​രി​​ച്ച വ​​ലി​​യ ലോ​​ക​​മാ​​ണ് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ൾ. ഫേ​​സ്ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം തു​​ട​​ങ്ങി​​യ പ്ര​​ചാ​​ര​​ണം നേ​​ടി​​യ​​തും അ​​ല്ലാ​​ത്ത​​തു​​മാ​​യ നി​​ര​​വ​​ധി സോ​​ഷ്യ​​ൽ മീ​​ഡി​​യ ആ​​പ്പു​​ക​​ളാ​​ണ് ഇ​​ന്ന് ഓ​​ണ്‍​ലൈ​​നി​​ലു​​ള്ള​​ത്.

ഒ​​ന്നോ ര​​ണ്ടോ മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്ര​​മു​​ള്ള ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ൾ​​ക്കു​​ശേ​​ഷം കൂ​​ടു​​ത​​ലും കു​​ട്ടി​​ക​​ൾ ചെ​​ല​​വ​​ഴി​​ക്കു​​ന്ന മ​​റ്റൊ​​രി​​ടം സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​ക​​ളാ​​ണ്. പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത ആ​​ളു​​ക​​ളു​​മാ​​യി കൗ​​തു​​ക​​ത്തി​​നു തു​​ട​​ങ്ങി​​യ ബ​​ന്ധ​​ങ്ങ​​ൾ പി​​ന്നീ​​ട് തി​​രി​​കെ ക​​യ​​റാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വി​​ധം ച​​തി​​ക്കു​​ഴി​​ക​​ളി​​ലേ​​ക്കു കു​​ട്ടി​​ക​​ളെ എ​​ത്തി​​ക്കു​​ന്നു.

10 മു​​ത​​ൽ 18 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളി​​ൽ ഇ​​ത്ത​​രം ബ​​ന്ധ​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്ന പ്ര​ശ്​​നം സ​​ങ്കീ​​ർ​​ണ​​മാ​​ണ്. ഏ​​ഴാം ക്ലാ​​സു​​കാ​​രി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ട ക​​ഞ്ചാ​​വ് ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ യു​​വാ​​വ് ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ചു സ്വ​​ർ​​ണ​​വും പ​​ണ​​വും കൈ​​ക്ക​​ലാ​​ക്കി​​യ സം​​ഭ​​വം ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് ന​​ട​​ന്ന​​ത്.

പോ​​ണ്‍​വീ​​ഡി​​യോ

കൗ​​മാ​​ര​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ കൈ​യി​​ൽ സ്വ​​ത​​ന്ത്ര​​മാ​​യി മൊ​​ബൈ​​ൽ ഫോ​​ണ്‍ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ല​​ഭി​​ക്കു​​ന്ന​​തോ​​ടെ ലൈം​​ഗി​​ക ദൃ​​ശ്യ​​ങ്ങ​​ള​​ട​​ങ്ങി​​യ വീ​​ഡി​​യോ​​ക​​ൾ കാ​​ണാ​​ൻ തു​​ട​​ങ്ങു​​ക​​യും പി​​ന്നീ​​ട് മ​​ണി​​ക്കൂ​​റു​​ക​​ൾ അ​​തു തു​​ട​​ർ​​ച്ച​​യാ​​യി കാ​​ണു​​ന്ന ശീ​​ല​​ത്തി​​ലേ​​ക്ക് എത്തുകയും ചെയ്യുന്നു.

വീ​​ട്ടി​​ലെ അ​​സ്വ​​സ്ഥ​​ത​​ക​​ൾ മു​​ത​​ലെ​​ടു​​ത്ത് കു​​ട്ടി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന വ​​ലി​​യൊ​​രു ക​​ണ്ണി സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും പോ​​ർ​​ണോ​​ഗ്രാ​​ഫി വൈ​​ബ്സൈ​​റ്റു​​ക​​ളി​​ലു​​മു​​ണ്ട്. ഇ​​വി​​ടെ എ​​ത്തി​​പ്പെ​​ട്ട് ച​​തി​​ക്ക​​പ്പെ​​ടു​​ക​​യും ചൂ​​ഷ​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തു​​മാ​​യ പെ​​ണ്‍​കു​​ട്ടി​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്.

മൂ​​ന്നും നാ​​ലും ആ​​ളു​​ക​​ളു​​മാ​​യി ഒ​​രേ​​സ​​മ​​യം പ്രേ​​മ​​ബ​​ന്ധ​​ങ്ങ​​ളി​​ൽ പെ​​ടു​​ന്ന​​വ​​രു​​മു​​ണ്ട്. കാ​​ർ ഓ​​ടി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹ​​വു​​മാ​​യി മെ​​സ​​ഞ്ച​​റി​​ൽ അ​​ഞ്ചു യു​​വാ​​ക്ക​​ളോ​​ട് ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ച 18 കാ​​രി​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി പ്ര​​തി​​ഫ​​ല​​മാ​​യി സ്വ​​ന്തം ന​​ഗ്ന​​ചി​​ത്ര​​ങ്ങ​​ളാ​​ണ് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്. 16-17 വ​​യ​​സു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ൾ ത​​ങ്ങ​​ളു​​ടെ അ​​നു​​ജ​​ത്തി​​മാ​​രെ ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ങ്ങ​​ളും ഈ ​​കാ​​ല​​യ​​ള​​വി​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ

ഫോ​​ണ്‍ ഉ​​പ​​യോ​​ഗം മോ​​ണി​​ട്ട​​ർ ചെ​​യ്യു​​ക, ഗെ​​യി​​മു​​ക​​ൾ ക​​ളി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്.
ആ​​സ​​ക്തി​​യു​​ണ്ടാ​​കു​​മെ​​ന്ന് കു​​ട്ടി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ക.

ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ളി​​ൽ ക​​യ​​റു​​ന്നു​​ണ്ടെ​​ന്ന് സ്കൂ​​ളി​​ൽ വി​​ളി​​ച്ച് ബോ​​ധ്യ​​പ്പെ​​ടു​​ക.

മു​​ന്പി​​ല്ലാ​​ത്ത ദേ​​ഷ്യം, മാ​​താ​​പി​​താ​​ക്ക​​ളോ​​ട് സ്നേ​​ഹ​​ക്കു​​റ​​വ്, മു​​റി അ​​ട​​ച്ചി​​രി​​ക്കു​​ക, ഉ​ന്മേ​ഷ​ക്കു​​റ​​വ് തു​​ട​​ങ്ങി​​യ​​വ ശ്ര​​ദ്ധി​​ക്കു​​ക.

കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന മൊ​​ബൈ​​ലി​​ൽ ഓ​​ണ്‍​ലൈ​​ൻ ഷോ​​പ്പിം​​ഗ്, ബാ​​ങ്കിം​​ഗ് തു​​ട​​ങ്ങി​​യ​​വ ചെ​​യ്യാ​​തി​​രി​​ക്കു​​ക.

ഓ​​ണ്‍​ലൈ​​ൻ പ​​ർ​​ച്ചേ​​സ് ര​​ക്ഷി​​താ​​ക്ക​​ൾ ചെ​​യ്യു​​ക. ഓ​​ണ്‍​ലൈ​​ൻ ബാ​​ങ്കിം​​ഗ്, ഡി​​ജി​​റ്റ​​ൽ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ യൂ​​സ​​ർ നെ​​യിം, പാ​​സ്‌​വേ​​ർ​​ഡ് എ​​ന്നി​​വ കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കേ​​ണ്ട​​തി​​ല്ല.

ര​​ക്ഷി​​താ​​ക്ക​​ളു​​ടെ മൊ​​ബൈ​​ലു​​ക​​ളി​​ലും ഇ​​ത്ത​​രം യൂ​​സ​​ർ നെ​​യി​​മു​​ക​​ളും പാ​​സ്‌​വേ​ർ​​ഡു​​ക​​ളും ഓ​​ട്ടോ​​മാ​​റ്റി​​ക് റി​​മം​​ബ​​ർ ചെ​​യ്തു വ​​യ്ക്കാ​​തി​​രി​​ക്കു​​ക.

രാ​​ത്രി കി​​ട​​ക്കു​​ന്ന​​തി​​നു​​മു​​ന്പ് മൊ​​ബൈ​​ൽ ഫോ​​ണ്‍ മു​​റി​​ക്ക് പു​​റ​​ത്ത് ഒ​​രു പൊ​​തു​​സ്ഥ​​ല​​ത്ത് വ​​യ്ക്കു​​ന്ന​​ത് ശീ​​ലി​​പ്പി​​ക്കു​​ക. മൊ​​ബൈ​​ൽ ഫോ​​ണു​​മാ​​യി ബെ​​ഡ്റൂം അ​​ട​​ച്ച് ഇ​​രി​​ക്കു​​ന്ന ശീ​​ലം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല.

രാ​​ത്രി നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ശേ​​ഷം സോ​​ഷ്യ​​ൽ മീ​​ഡി​​യ, ഇ​​ന്‍റ​​ർ​​നെ​​റ്റ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്കി​​ല്ലെ​​ന്നും അ​​ത്യാ​​വ​​ശ്യ ഫോ​​ണ്‍ കോ​​ളു​​ക​​ൾ മാ​​ത്രം അ​​റ്റ​​ൻ​​ഡ് ചെ​​യ്യു​​മെ​​ന്നു​​മു​​ള്ള പൊ​​തു​​വാ​​യ മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​പ​​യോ​​ഗ സം​​സ്കാ​​രം ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ക.

ബെ​​ഡ്റൂ​​മി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ, ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗം ര​​ക്ഷി​​താ​​ക്ക​​ളും ഒ​​ഴി​​വാ​​ക്കു​​ക.

സ​​മ​​പ്രാ​​യ​​ക്കാ​​രോ​​ട​​ല്ലാ​​തെ സൗ​​ഹൃ​​ദ​​ങ്ങ​​ൾ പു​​ല​​ർ​​ത്തു​​ന്ന​​ത് ക​​ർ​​ശ​​ന​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ക​​യും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യും സൗ​​മ്യ​​മാ​​യും ഇ​​ട​​പെ​​ടു​​ക.

പൊ​​തു​​വാ​​യ സം​​സാ​​ര​​വും ത​​മാ​​ശ​​ക​​ളും മ​​റ്റു ക്രി​​യാ​​ത്മ​​ക​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും ഏ​​ർ​​പ്പെ​​ടാ​​ൻ വീ​​ട്ടി​​ൽ കു​​ട്ടി​​ക​​ളെ ശീ​​ലി​​പ്പി​​ക്കു​​ക. മു​​ഴു​​വ​​ൻ സ​​മ​​യം ഇ​​ല​ക്‌​ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ മു​​ഴു​​കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ ക്രി​​യാ​​ത്മ​​ക​​മാ​​യ ജോ​​ലി​​ക​​ൾ, വ്യാ​​യാ​​മം, ശാ​​രീ​​രി​​ക അ​​ധ്വാ​​ന​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കാ​​യി കു​​ട്ടി​​ക​​ളെ പ്രേ​​രി​​പ്പി​​ക്കു​​ക.

പ​​ത്തു വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള എ​​ല്ലാ കു​​ട്ടി​​ക​​ൾ​​ക്കും മാ​​താ​​വും പി​​താ​​വും ഒ​​ന്നി​​ച്ചി​​രു​​ന്നു ലൈം​​ഗി​​ക​​ത​​യെ​​പ​​റ്റി​​യും സ​​ദാ​​ചാ​​ര ബോ​​ധ​​ത്തെ​​പ​​റ്റി​​യും കൗ​​മാ​​ര കാ​​ല​​ഘ​​ട്ട​​ത്തി​​ൽ സം​​ഭ​​വി​​ക്കു​​ന്ന ഹോ​​ർ​​മോ​​ണ്‍ വ്യ​​തി​​യാ​​ന​​ങ്ങ​​ളെ​​പ​​റ്റി​​യും അ​​റി​​വ് ന​​ൽ​​കു​​ക.

വ​​ഴ​​ക്ക് പ​​റ​​യു​​ക​​യോ അ​​ടി​​ക്കു​​ക​​യോ ചെ​​യ്യാ​​തെ കു​​ട്ടി​​ക​​ളു​​ടെ പ്ര​​ശ്നം മ​​ന​​സി​​ലാ​​ക്കി അ​​വ​​രു​​ടെ കൂ​​ടെ​​നി​​ന്നു പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഒ​​രു ക്ലി​​നി​​ക്ക​​ൽ സൈ​​ക്കോ​​ള​​ജി​​സ്റ്റി​​ന്‍റെ സേ​​വ​​നം തേ​​ടു​​ക.

പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാം

കു​​ട്ടി​​ക​​ളു​​ടെ വ്യ​​ക്തി​​ത്വ​​വി​​ക​​സ​​ന​​വും ഉ​​ന്ന​​മ​​ന​​വും ല​​ക്ഷ്യ​​മി​​ട്ടു കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഓ​​പ്പ​​റേ​​ഷ​​ൻ ഗു​​രു​​കു​​ലം പ​​ദ്ധ​​തി ഇ​​ത്ത​​ര​​ത്തി​​ൽ നി​​ര​​വ​​ധി പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണു​​ന്നു​​ണ്ട്.

ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ സ​​ഹാ​​യം ആ​​വ​​ശ്യ​​മാ​​യി വ​​ന്നാ​​ൽ ജി​​ല്ലാ പോ​​ലി​​സ് പ​​ദ്ധ​​തി​​യാ​​യ ഓ​​പ്പ​​റേ​​ഷ​​ൻ ഗു​​രു​​കു​​ലം വിം​​ഗി​​നെ ബ​​ന്ധ​​പ്പെ​​ടാം.
നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി എം. ​​അ​​നി​​ൽ​​കു​​മാ​​ർ: 9497990050
കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ കെ.​​ആ​​ർ. അ​​രു​​ണ്‍​കു​​മാ​​ർ: 9447267739,
സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലി​​സ് ഓ​​ഫീ​​സ​​ർ കെ.​​എം. മി​​നി​​മോ​​ൾ: 9497931888.

സ​​മാ​​ന​​ത​​ക​​ളു​​ള്ള നി​​ര​​വ​​ധി സം​​ഭ​​വ​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ കു​​റ​​ച്ചു മാ​​സ​​ങ്ങ​​ളാ​​യി സം​​ഭ​​വി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ന​​മ്മു​​ടെ കു​​ട്ടി​​ക​​ൾ കു​​ഴ​​പ്പ​​ക്കാ​​ര​​ല്ല. തി​​രി​​ച്ച​​റി​​വു​​ക​​ളാ​​യി വ​​രു​​ന്ന പ്രാ​​യ​​ത്തി​​ൽ അ​​വ​​ർ തെ​​റ്റു​​ക​​ളി​​ൽ വീ​​ഴാ​​തെ ഉ​​ത്ത​​മ പൗ​​രന്മാ​​രാ​​യി ന​​യി​​ക്കേ​​ണ്ട ചു​​മ​​ത​​ല ന​​മു​​ക്കോ​​രോ​​രു​​ത്ത​​ർ​​ക്കു​​മു​​ണ്ട്.

ഡി. ​​ശി​​ല്പ
കോ​​ട്ട​​യം ജി​​ല്ലാ പോ​​ലി​​സ് ചീ​​ഫ്