വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പരിക്കേറ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, June 19, 2021 10:25 PM IST
വൈ​ക്കം: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തോ​ട്ട​കം കാ​ട്ടു​മ​ന​ച്ചി​റ പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ൻ ഷി​ജു​മോ​നാ(40)​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​ല​ഞ്ഞി ഭാ​ഗ​ത്തു ഷി​ജു​മോ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കും ബൊ​ലോ​റ​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ജു​വി​നെ ബൊ​ലോ​റ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി ര​ണ്ട​ര​യോ​ടെ മ​രി​ച്ചു. തൊ​ടു​പു​ഴ​യി​ൽ ക​ള്ളു​ചെ​ത്തു​ക​യാ​യി​രു​ന്ന ഷി​ജു വൈ​ക്ക​ത്തെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​വി​വാ​ഹി​ത​നാ​ണ്. അമ്മ: രാ​ജ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷെ​ജി, ഷീ​ജ. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.