വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, June 23, 2021 10:06 PM IST
പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ ഐ​ങ്കൊ​മ്പി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഐ​ങ്കൊ​മ്പ് ചു​ണ്ട​ന്‍​മാ​ക്ക​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (70) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12 ന് ​നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​ന്‍ മ​ര​ിക്കുകയും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബാ​ല​കൃ​ഷ്ണ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര​നാ​യ ഐ​ങ്കൊ​മ്പ് സ്വ​ദേ​ശി കു​ന്നും​പു​റ​ത്ത് ജോ​ബി​ന്‍ (ബി​ബി​ൻ-32) ആ​ണ് സം​ഭ​വ​ദി​വ​സം മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ല്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ സൈ​ക്കി​ളി​ന്‍റെ പി​റ​കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച ശേ​ഷം വ​ഴി​യാ​ത്ര​ക്കാ​ര​നെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.