നാഗന്പടത്തേക്കാണോ? ഒന്നു ശ്രദ്ധിച്ചോളൂ...!
Saturday, September 11, 2021 12:03 AM IST
കോ​​ട്ട​​യം:""കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രേ... നി​​ങ്ങ​​ൾ നാ​​ഗ​​ന്പ​​ട​​ത്തേ​​ക്കാ​​ണോ‍? നാ​​ഗ​​ന്പ​​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ൽ കൂ​ടി​യെ​ങ്ങാ​നും പോ​കു​ന്നു​ണ്ടോ‍? എ​​ങ്കി​​ൽ സൂ​​ക്ഷി​​ക്ക​​ണേ...! ഫു​ട്പാ​ത്തി​ലെ​ങ്ങും ക​യ​റ​ല്ലേ, റോ​​ഡി​​ലൂ​​ടെ​ത്ത​ന്നെ ഇ​​റ​​ങ്ങി ന​​ട​​ന്നോ​ണം, കേ​ട്ടോ! വാ​​ഹ​​ന​​ങ്ങ​​ളെ സൂ​ക്ഷി​ക്ക​​ണം, എ​​ന്നാ​​ലും നി​​ങ്ങ​​ൾ കു​​ഴി​​യി​​ൽ വീ​​ഴി​​ല്ല, കാ​​ലൊ​​ടി​​യി​​ല്ല’’.

നാ​ഗ​ന്പ​ടം റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ലെ ഫു​​ട്പാ​​ത്ത് ആ​കെ ത​​ക​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. പ​​ല​​യി​​ട​​ത്തും സ്ലാ​​ബു​​ക​​ൾ ത​​ക​​ർ​​ന്ന് കോ​​ണ്‍​ക്രീ​​റ്റ് ക​​ന്പി​​ക​​ൾ പു​​റ​​ത്തു വ​​ന്നി​ട്ടു​മു​ണ്ട്. ചി​​ല​​യി​​ട​​ത്ത് സ്ലാ​​ബു​​ക​​ൾ ഇ​​ള​​കി മ​​റി​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​ടെ ക​​ണ്ണൊ​​ന്നു തെ​​റ്റി​​യാ​​ൽ ഒ​​ന്നു​​കി​​ൽ കു​​ഴി​​യി​​ൽ വീ​​ഴും, അ​​ല്ലെ​​ങ്കി​​ൽ സ്ലാ​​ബി​​നി​​ട​യി​​ൽ കാ​​ലു​​ട​​ക്കും. നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​ർ ന​​ട​​ക്കു​​ന്ന ന​​ഗ​​ര​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട കേ​​ന്ദ്ര​​ത്തി​​ലെ ഫു​​ട്പാ​​ത്തി​​ന്‍റെ അ​​വ​​സ്ഥ​​യാ​​ണി​​ത്.

രാ​​ത്രി​​കാ​​ല​​ത്ത് പാ​​ല​​ത്തി​​ൽ വെ​​ളി​​ച്ച​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റെ​​യാ​​ണ്. സ്ലാ​​ബു​​ക​​ൾ മാ​​റ്റി​​യി​​ട്ട് ഫു​​ട്പാ​​ത്ത് അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ന്നാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ അ​​ധി​​കം വൈ​​കാ​​തെ ഒ​​രു യാ​​ത്ര​​ക്കാ​​ര​​ന്‍റെ അ​​പ​​ക​​ട​​മാ​​യി​​രി​​ക്കും വാ​​ർ​​ത്ത.