ആ​യുഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം
Friday, September 24, 2021 12:14 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​യാ​​യ ആ​​യു​ഷ്മാ​​ൻ ഭാ​​ര​​ത് പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ഒ​​ന്നാം സ്ഥാ​​നം. ഇ​​ന്ത്യ​​യി​​ലെ സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച ​വ​ച്ച പ​​ട്ടി​​ക​​യി​​ൽ ആ​​ദ്യ നി​​ര​​യി​​ലാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രി മാ​​ൻ​​സൂ​​ഖ് മാ​​ണ്ഡ​​വ്യ അ​​റി​​യി​​ച്ച​​താ​​യി ആ​​രോ​​ഗ്യ​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
2020 മു​​ത​​ൽ 2021 ആ​​ഗ​​സ്റ്റ് 31 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ 43,352 രോ​​ഗി​​ക​​ളു​​ടെ കു​​ടും​​ബ​​ത്തി​​നാ​​ണ് ആ​​യൂ​​ഷ്മാ​​ൻ ഭാ​​ര​​ത് പ​​ദ്ധ​​തി​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ച്ച​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രോ​​ഗി​​ക​​ളെ ചി​​കി​​ത്സി​​ച്ച​തും കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ സൗ​​ജ​​ന്യ ചി​​കി​​ത്സ ന​​ട​​ത്തി​​യ​​തും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ണ്. അ​​ഞ്ചു ല​​ക്ഷം രൂ​​പ ​വ​​രെ ചി​​കി​​ത്സാ ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ആ​​യൂ​​ഷ്മാ​​ൻ ഭാ​​ര​​ത്.