കൂ​​​​ട്ടി​​​​ക്ക​​​​ൽ നി​​​വാ​​​സി​​​ക​​​​ൾ​​​​ക്കു സ​​​​ഹാ​​​​യ​​​മേ​​​കി കെ​​​എ​​​സ്എ​​​സ്എ​​​സ്
Thursday, October 21, 2021 12:04 AM IST
കോ​​​​ട്ട​​​​യം: പ്ര​​​​ള​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ ദു​​​​ര​​​​ന്തം നേ​​​​രി​​​​ട്ട കൂ​​​​ട്ടി​​​​ക്ക​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ൾ​​​​ക്കു സ​​​​ഹാ​​​​യ​​​ഹ​​​​സ്ത​​​​മൊ​​​​രു​​​​ക്കി കോ​​​​ട്ട​​​​യം സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി. ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലെ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഭ​​​​ക്ഷ്യ​​​​കി​​​​റ്റു​​​​ക​​​​ളും കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ കി​​​​റ്റു​​​​ക​​​​ളും ശു​​​​ചീ​​​​ക​​​​ര​​​​ണ കി​​​​റ്റു​​​​ക​​​​ളും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.
കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​ൻ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ അ​​​​പ്രേം, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സു​​​​നി​​​​ൽ പെ​​​​രു​​​​മാ​​​​നൂ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കൂ​​​​ട്ടി​​​​ക്ക​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പൂ​​​​വ​​​​ഞ്ചി, കൂ​​​​ട്ടി​​​​ക്ക​​​​ൽ, ഏ​​​​ന്ത​​​​യാ​​​​ർ, കാ​​​​വാ​​​​ലി, ഇ​​​​ള​​​​ങ്കാ​​​​ട്, പ്ലാ​​​​പ്പ​​​​ള്ളി എ​​​​ന്നീ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കെ​​​എ​​​​സ്എ​​​​സ്എ​​​​സ് രാ​​​​ജ്യാ​​​​ന്ത​​​​ര ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സു​​​​ത്യ​​​​ർ​​​​ഹ​​​​മാ​​​​യ സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന ഓ​​​​ക്സ്ഫാം ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ ക​​​​ർ​​​​മ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്ക് രൂ​​​​പം ന​​​​ൽ​​​​കും.