ചൈൽഡ് ലൈൻ പ്രവർത്തകർ ദുരിതമേഖലകളിൽ സന്ദർശനം നടത്തി
Monday, October 25, 2021 12:07 AM IST
കോ​​ട്ട​​യം: ഉ​​രു​​ൾ​​പൊ​​ട്ട​​ൽ മൂ​​ലം ദു​​രി​​ത​​ത്തി​​ലാ​​യ കൂ​​ട്ടി​​ക്ക​​ൽ, മു​​ണ്ട​​ക്ക​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും ചൈ​​ൽ​​ഡ് ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത് കു​​ട്ടി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സ​​ക​​ര​​മാ​​യി.
വീ​​ടും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും, പ​​ഠ​നോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ഷ്‌​ട​​പ്പെ​​ട്ട് നെ​​ട്ടോ​​ട്ട​​മൊ​​ടു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു മു​​ന്നി​​ൽ പ​​ക​​ച്ചു​​നി​​ന്ന ബാ​​ല്യ​​ങ്ങ​​ൾ​​ക്കാ​​ണു കൗ​​ണ്‍​സ​​ലിം​​ഗ്, വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ​​യു​​മാ​​യി ചൈ​​ൽ​​ഡ് ലൈ​​ൻ എ​​ത്തി​​യ​​ത്. കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന വീ​​ടു​​ക​​ളു​​ടെ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ചൈ​​ൽ​​ഡ് ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ ഏ​​റ്റെ​​ടു​​ത്തു. ജി​​ല്ലാ കോ-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മാ​​ത്യു ജോ​​സ​​ഫ്, ടി.​​കെ. രാ​​ജു, സാ​​ജ​​ൻ രാ​​ജു, ആ​​ശി​​ഷ് ജോ​​സ്, ഷി​​ഞ്ജു ഷാ​​ജി, അ​​ജീ​​ന ഫി​​ലി​​പ്പ്, അ​​ഞ്ജ​​ലി റോ​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.