കൂ​​ട്ടി​​ക്ക​​ൽ ജ​​ന​​ത​​യ്ക്കു കൈ​​ത്താ​​ങ്ങാ​​കാ​​ൻ എ​​ഐ​​വൈ​​എ​​ഫ് കാ​​ന്പ​​യി​​ൻ
Thursday, October 28, 2021 12:52 AM IST
കു​​മ​​ര​​കം: കൂ​​ട്ടി​​ക്ക​​ൽ ജ​​ന​​ത​​യ്ക്കു കൈ​​ത്താ​​ങ്ങാ​​കാ​​ൻ എ​​ഐ​​വൈ​​എ​​ഫ് ജ​​ന​​കീ​​യ കാ​​ന്പ​​യി​​ൻ ന​​ട​​ത്തും. പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്തി​​ൽ സ​​ർ​​വ​​വും ന​​ഷ്ട​​മാ​​യ ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ഉ​ത്പ​​ന്ന സ​​മാ​​ഹ​​ര​​ണ​​വും ആ​​ക്രി ച​​ല​​ഞ്ചു​​മാ​​ണ് ഇ​​തി​​നോ​​ട​​കം ജ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്ത​​ത്. എ​​ഐ​​വൈ​​എ​​ഫ് കു​​മ​​ര​​കം - തി​​രു​​വാ​​ർ​​പ്പ് മേ​​ഖ​​ല ക​​മ്മി​​റ്റി​​ക​​ളാ​​ണു കാ​ന്പ​​യി​ൻ ന​​ട​​ത്തു​​ന്ന​​ത്. പേ​​സ്റ്റ്, സോ​​പ്പ്, വ​​സ്ത്ര​​ങ്ങ​​ൾ, നാ​​ളി​​കേ​​രം, വാ​​ഴ​​ക്കു​​ല, പ​​ച്ച​​ക്ക​​റി​​ക​​ൾ തു​​ട​​ങ്ങി അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ളാ​​ണ് ഉ​ത്പ​​ന്ന സ​​മാ​​ഹ​​ര​​ണ​​ത്തി​​ൽ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടൊ​​പ്പം ആ​​ക്രി ച​​ല​​ഞ്ചി​​ൽ ന്യൂ​​സ് പേ​​പ്പ​​ർ സ​​മാ​​ഹ​​ര​​ണ​​വും ന​​ട​​ക്കു​​ന്നു. 31നു ​​രാ​​വി​​ലെ 10.30നു ​​കു​​മ​​ര​​ക​​ത്തു​​നി​​ന്നും കൂ​​ട്ടി​​ക്ക​ലി​​ലേ​​ക്ക് ജ​​ന​​കീ​​യ​​സ​​ഹാ​​യം യാ​​ത്ര തി​​രി​​ക്കും.

മ​​ല​​ർ​​ക്കാ​​ട് പദ്ധതിക്ക് ഇന്നു തുടക്കം

മ​​ണ​​ർ​​കാ​​ട്: സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ളി​​ന്‍റെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി മ​​ല​​ർ​​ക്കാ​​ട് എ​ന്ന​പേ​രി​ൽ ചെ​ടി​ കി​റ്റ് വി​ല്പ​ന പ​​ദ്ധ​​തി ന​​ട​​ത്തു​​ന്നു. ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ് മ​​ല​​യി​​ൽ സാ​​ബു കോ​​ശി ചെ​​റി​​യാ​​നി​​ൽ​​നി​​ന്ന് പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​നും മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ ഡോ. ​​പു​​ന്ന​​ൻ കു​​ര്യ​​ൻ ആ​​ദ്യ കി​​റ്റ് ഏ​​റ്റു​​വാ​​ങ്ങി വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ന​​ട​​ത്തും. 9400096213, 9562774514.