തൂ​​ത്തൂ​​ട്ടി ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പെ​​രു​​ന്നാ​​ളി​​നു കൊ​​ടി​​യേ​​റി
Monday, November 22, 2021 12:25 AM IST
തി​​രു​​വ​​ഞ്ചൂ​​ർ: തൂ​​ത്തൂ​​ട്ടി മോ​​ർ ഗ്രീ​​ഗോ​​റി​​യ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശു​​ദ്ധ പ​​രു​​മ​​ല തി​​രു​​മേ​​നി​​യു​​ടെ ഓ​​ർ​​മ​​യും ശി​​ലാ​​സ്ഥാ​​പ​​ന പെ​​രു​​ന്നാ​​ളി​​നും കൊ​​ടി​​യേ​​റി. ഇ​​ടു​​ക്കി ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നും തൂ​​ത്തൂ​​ട്ടി മോ​​ർ ഗ്രി​ഗോ​​റി​​യ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​റു​​മാ​​യ സ​​ഖ​​റി​​യാ​​സ് മോ​​ർ പീ​​ല​​ക്സീ​​നോ​​സ് കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ജോ​​സി അ​​ട്ട​​ച്ചി​​റ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
27ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന, ഏ​​ഴി​​ന് വ​​ച​​ന​​സ​​ന്ദേ​​ശം. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ 7.15ന് ​​മൂ​​ന്നി​ന്മേ​ൽ കു​​ർ​​ബാ​​ന. ഹോ​​ണ​​വാ​​ർ മി​​ഷ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത യാ​​ക്കോ​​ബ് മോ​​ർ അ​​ന്തോ​​ണി​​യോ​​സ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 8.30ന് ​​പെ​​രു​​ന്നാ​​ൾ സ​​ന്ദേ​​ശം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ധ്യാ​​നം. 4.30ന് ​​കൊ​​ടി​​യി​​റ​​ക്ക്.