വാഹനാപകടത്തിൽപ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​ മ​രി​ച്ചു
Monday, June 27, 2022 10:53 PM IST
ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട പെ​ട്ടി ഓ​ട്ടോ​‌യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ മ​രി​ച്ചു. പെ​രു​വ അ​വ​ർ​മ ആ​ര്യ​പ്പി​ള്ളി​ൽ ദി​ലീ​പ്-​സു​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ദീ​പ​ക് (20) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാഴ്ച രാ​വി​ലെ പ​ത്തോ​ടെ പെ​രു​വ- ഇ​ല​ത്തി റോ​ഡി​ൽ പെ​രു​വ​യ്ക്കു സ​മീ​പം മു​തി​ര​ക്കാ​ല വ​ള​വി​ലായിരുന്നു അ​പ​ക​ട​ം. പി​താ​വ് ദി​ലീ​പി​നോ​ടൊ​പ്പം വ​ല്ല​ക​ത്തെ ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​കു​ന്പോ​ഴാ​ണ് സംഭവം. പെ​രു​വ​യി​ൽ നി​ന്ന് ഇ​ല​ത്തി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു പെ​ട്ടിഓ​ട്ടോ​ നി​യ​ന്ത്ര​ണം​വി​ട്ടു സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കുകയായിരുന്നു. ദി​ലീ​പി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. വി​ദ്യാ​ർ​ഥി​യാ​യ ദേ​വി​ക ഏ​ക​സ​ഹോ​ദ​രി​യാ​ണ്.