തോട് ശുചീകരിക്കണമെന്ന്
Sunday, October 2, 2022 11:27 PM IST
­വൈ​ക്കം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ൽ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ന്നു​പോ​കു​ന്ന മ​ണ്ണാ​റ​ക​ണ്ടം -കു​രു​ന്ന​ക​ട തോ​ട്ടി​ലെ പോ​ള​യും പാ​യ​ലും നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
പു​ല്ലും പാ​യ​ലും നി​റ​ഞ്ഞ് മ​ലി​ന​മാ​യ തോ​ടി​ന്‍റെ ഓ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വി​ഷ​പാ​മ്പു​ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. തോ​ടു ശു​ചീ​ക​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് എം ​ത​ല​യാ​ഴം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് ഫ്ര​ണ്ട് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ പ്ര​ദീ​പ് ആ​യി​ല്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു യോ​ഗം പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​പ്പി​ച്ച​ൻ തു​രു​ത്തി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . പാ​ർ​ട്ടി വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബേ​പ്പി​ച്ച​ൻ തു​രു​ത്തി​ക്കും ത​ല​യാ​ഴം 509 ന​മ്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ദീ​പ് ആ​യി​ല്യ​ത്തി​നും സ്വീ​ക​ര​ണം ന​ൽ​കി. ബി​ജു​പ​റ​പ്പ​ള്ളി, ജോ​സ് കാ​ട്ടി​പ്പ​റ​മ്പി​ൽ, എ​ൻ. സോ​മ​ൻ, ഷാ​ജി​ചി​ല്ല​ക്ക​ൽ, ജോ​മോ​ൻ കൈ​ത​ക്കാ​ട്ട്, അ​ഭി​ലാ​ഷ് പു​ത്ത​ൻ ത​റ, അ​ന​ന്തു സോ​മ​ൻ, സാം​സം​ഗ് പു​ത്ത​ൻ ത​റ, ജോ​ബി പു​ഞ്ചി​രി​കാ​ട്ടു, ഗോ​കു​ൽ തോ​ട്ട​ത്തി​ൽ,സ​ണ്ണി മ​ല​യി​ൽ, സ​ദാ​ന​ന്ദ​ൻ തു​ണ്ടി​യി​ൽ, ജി​ജി പു​ഞ്ചി​രി​ക്കാ​ട്ട്, രാ​ജേ​ന്ദ്ര​ൻ നാ​ലു​പ​റ​യി​ൽ, ബി​നീ​ഷ് തൈ​ത്ത​റ, അ​പ്പ​ച്ച​ൻ കി​ഴ​ക്കേ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.