നിയന്ത്രണം വിട്ട കാർ ബസിലും മറ്റൊരു കാറിലും ഇടിച്ചു
Monday, October 3, 2022 12:06 AM IST
ഏ​റ്റു​മാ​നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കെ ​എ​സ് ആ​ർ ടി ​സി ബ​സി​ലും മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. എം ​സി റോ​ഡി​ൽ ത​വ​ള​ക്കു​ഴി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ളി​ന് ദേ​ഹാ​സ്വാ​സ്ഥ്യം. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
വാ​ഗ​ണാ​ർ കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ളി​നാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കെ​എ​സ്ആ​ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ന്‍റെ വ​ശ​ത്ത് ത​ട്ടി​യ ശേ​ഷം മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.