കു​റി​ച്ചി​ത്താ​നം ക​വ​ല​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു
Monday, October 3, 2022 10:34 PM IST
കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ-​പാ​ലാ റോ​ഡി​ന്‍റെ​യും ഉ​ഴ​വൂ​ര്‍ -മ​ര​ങ്ങാ​ട്ടു​പി​ള്ളി റോ​ഡി​ന്‍റെ​യും സം​ഗ​മ​സ്ഥ​ല​മാ​യ മ​ര​ങ്ങാ​ട്ടു​പ​ള്ളി കു​റ​ച്ചി​ത്താ​നം ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ച്ച നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.
പൊ​തു​മ​രാ​മ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ മു​ഖ്യ​മാ​യും ന​ട​പ്പാ​ക്കു​ന്ന​ത് കു​റി​ച്ചി​ത്താ​നം ക​വ​ല ഭാ​ഗ​ത്ത് പൂ​ര്‍​ണ​മാ​യും ടൈ​ല്‍ പാ​കി ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന ഭാ​ഗ​ത്ത് മ​ണ്ണ് നീ​ക്കം ചെ​യ്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​വ​ത്താ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ഴാ-​പാ​ലാ റോ​ഡി​ല്‍ മ​ണ്ണ് നി​റ​ഞ്ഞ് അ​ട​ഞ്ഞു​പോ​യ ക​ലു​ങ്ക് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ നി​ര്‍​മാ​ണ കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ലി​നോ​ടും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന ക​ലു​ങ്ക് തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.
വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ച് റോ​ഡി​ന്‍റെ സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പൊ​തു​വാ​യി ഉ​ന്ന​യി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മി​ക്കാ​ന്‍ സ​ഹ​ക​രി​ച്ച കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ലും വ്യ​ക്ത​മാ​ക്കി.
അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് ഇ​ട​വ​രു​ത്തു​ന്ന മ​രം മു​റി​ച്ച് മാ​റ്റി റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ക്ക​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​യാ​ല്‍ കു​റി​ച്ചി​ത്താ​നം ക​വ​ല​യി​ല്‍ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച് ജം​ഗ്ഷ​ന്‍ വി​ക​സ​നം ന​ട​പ്പാ​ക്കാ​നും യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ നി​ശ്ച​യി​ക്കു​ന്ന സ്ഥ​ല​ത്ത് പു​തി​യ വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ര്‍​മി​ക്കാ​നും ആ​വ​ശ്യ​മാ​യ എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു.