ഇ​താ, വ​നി​താ ഹോ​സ്റ്റ​ൽ വാ​തി​ൽ തു​റ​ക്കു​ന്നു
Sunday, January 29, 2023 9:39 PM IST
പാ​ലാ: വ​ര്‍​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ വ​നി​താ ഹോ​സ്റ്റ​ല്‍ ഏ​റ്റെ​ടു​ക്കാ​ന്‍ വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍റെ വ​നി​താ മി​ത്ര പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്. വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഇ​പ്പോ​ള്‍ നി​ര​വ​ധി പ​ട്ട​ണ​ങ്ങ​ളി​ല്‍ ഹോ​സ്റ്റ​ലു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. കോ​ര്‍​പ​റേ​ഷ​ന്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​രോ​ടൊ​പ്പം വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫ് പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന ഹോ​സ്റ്റ​ലി​ല്‍ എ​ത്തി മൂ​ന്നു ത​വ​ണ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി കൈ​മാ​റി​യാ​ൽ ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് അ​വ​ര്‍ ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

താ​മ​സ സൗ​ക​ര്യം

ഭ​ക്ഷ​ണ സൗ​ക​ര്യ​ത്തോ​ടെ താ​മ​സ​വും അ​തോ​ടൊ​പ്പം ഇ​ന്‍റ​ര്‍​വ്യൂ, മ​റ്റ് യാ​ത്രാ അ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കും ചു​രു​ങ്ങി​യ സ​മ​യ​ത്തേ​ക്കും താ​മ​സ സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കും വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക. ഈ ​കെ​ട്ടി​ട​ത്തി​ല്‍ മ​റ്റു സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല. വാ​ര്‍​ഡ​ന്‍, കു​ക്ക്, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മി​ക്കും. ന​ഗ​ര​സ​ഭ​യ്ക്കു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ശ്ച​യി​ക്കു​ന്ന വാ​ട​ക​യും ന​ല്‍​കും. പാ​ലാ​യി​ല്‍ വ​നി​ത ഹോ​സ്റ്റ​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​സി. റോ​സ​കു​ട്ടി​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​സി. ബി​ന്ദു​വും സ​ഹാ​യ വാ​ഗ്ദാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭാ വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍
തു​റ​ക്ക​ണ​മെ​ന്ന്

പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ പാ​ലാ​യി​ല്‍ ജീ​വ​ന​ക്കാ​രാ​യ വ​നി​ത​ക​ള്‍​ക്കാ​യി സു​ര​ക്ഷി​ത​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ വ​ര്‍​ക്കിം​ഗ് വി​മ​ണ്‍​സ് ഹോ​സ്റ്റ​ല്‍ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്നു കേ​ര​ള എ​ന്‍​ജി​ഒ ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു പേ​ര്‍​ക്കു താ​മ​സ സൗ​ക​ര്യം കി​ട്ടാ​വു​ന്ന വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ അ​ട​ഞ്ഞു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കു ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം വി​ട്ടു​കൊ​ടു​ക്ക​രു​ത്. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജു വി. ​കു​ര്യ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​ജി ചി​റ​യ​ത്ത്, ബോ​ബി കെ. ​ജോ​സ​ഫ്, ബി​ന്‍​സി ജോ​സ​ഫ്, ജേ​ക്ക​ബ്, ബി​നോ സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.