എരു​മേ​ലി​യി​ൽനി​ന്നു ച​ന്ദ​ന​ക്ക​ാമ്പാ​റ​യ്ക്ക് ഇ​നി സൂ​പ്പ​ർ എ​ക്സ്പ്ര​സ്
Sunday, January 29, 2023 10:43 PM IST
എ​രു​മേ​ലി: എ​രു​മേ​ലി - ച​ന്ദ​ന​ക്ക​മ്പാ​റ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ ദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ് ഇ​നി സൂ​പ്പ​ർ എ​ക്സ്പ്ര​സ് ആ​യി സ​ർ​വീ​സ് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മി​ക​ച്ച ക​ള​ക്ഷ​നും ഏ​റെ പ​തി​വ് യാ​ത്ര​ക്കാ​രു​മു​ള്ള സ​ർ​വീ​സ് എ​ന്ന നി​ല​യ്ക്കാ​ണ് സൂ​പ്പ​ർ എ​ക്സ്പ്ര​സ് പ​ദ​വി. ദി​വ​സ​വും പു​ല​ർ​ച്ചെ 4.30 നാ​ണ് എ​രു​മേ​ലി സെ​ന്‍റ​റി​ൽ നി​ന്നു സ​ർ​വീ​സ് തു​ട​ങ്ങു​ക. മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി 5.45ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ലും ആ​റി​ന് പാ​ലാ​യി​ലും ഉ​ഴ​വൂ​ർ, കൂ​ത്താ​ട്ടു​കു​ളം വ​ഴി വൈ​റ്റി​ല​യി​ൽ 8.10നും ​എ​റ​ണാ​കു​ള​ത്ത് 8.20നും ​കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​പ്പ​യാ​ർ വ​ഴി 11.05ന് ​ഗു​രു​വാ​യൂ​ർ എ​ത്തും.
തു​ട​ർ​ന്ന് കു​ന്നം​കു​ളം, എ​ട​പ്പാ​ൾ, കോ​ട്ട​ക്ക​ൽ വ​ഴി ഉ​ച്ച​യ്ക്ക് 2.35ന് ​കോ​ഴി​ക്കോ​ട് എ​ത്തും. തു​ട​ർ​ന്ന് വ​ട​ക​ര, ത​ല​ശേ​രി,വ​ഴി വൈ​കു​ന്നേ​രം 5.20ന് ​ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​മ്പ്, ശ്രീ​ക​ണ്ഠ​പു​രം, ചെ​മ്പേ​രി, പ​യ്യാ​വൂ​ർ, വ​ഴി രാ​ത്രി 7.20ന് ​ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ എ​ത്തി​ച്ചേ​രും. ഇ​വി​ടെനി​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് 7.05ന് ​ക​ണ്ണൂ​ർ, 7.50ന് ​ത​ല​ശേ​രി, 9.35ന് ​കോ​ഴി​ക്കോ​ട്, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഗു​രു​വാ​യൂ​ർ, 2.40ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ, 3.20ന് ​എ​റ​ണാ​കു​ളം, വൈ​കു​ന്നേ​രം നാ​ലി​ന് വൈ​റ്റി​ല, 4.35ന് ​പി​റ​വം, 5.15ന് ​കൂ​ത്താ​ട്ടു​കു​ളം, ആ​റി​ന് പാ​ലാ, 6.15ന് ​ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി മ​ണി​മ​ല​യി​ലെ​ത്തി രാ​ത്രി 7.30ന് ​എ​രു​മേ​ലി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഒ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലെ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
ഫോ​ൺ - 04828 212345.