വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി ഷോ​യു​മാ​യി കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍
Monday, January 30, 2023 11:49 PM IST
കോ​​ട്ട​​യം: കൈ​​റ്റ്‌​​സ് വി​​ക്ടേ​​ഴ്‌​​സ് ചാ​​ന​​ലി​​ലെ ഹ​​രി​​ത വി​​ദ്യാ​​ല​​യം വി​​ദ്യാ​​ഭ്യാ​​സ റി​​യാ​​ലി​​റ്റി ഷോ​​യു​​മാ​​യി കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ സ്‌​​കൂ​​ള്‍ ഇ​​ന്ന് എ​​ത്തും. പു​​ത്ത​​ന്‍ ആ​​ശ​​യ​​ങ്ങ​​ളു​​മാ​​യി റി​​യാ​​ലി​​റ്റി ഷോ​​യി​​ല്‍ എ​​ത്തു​​ന്ന സ്‌​​കൂ​​ള്‍ അം​​ഗ​​ങ്ങ​​ള്‍ കോ​​വി​​ഡ് കാ​​ല പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും കോ​​വി​​ഡാ​​ന​​ന്ത​​ര പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കും. എ​​സ്പി​​സി, എ​​ന്‍​സി​​സി, റെ​​ഡ് ക്രോ​​സ്, ഗൈ​​ഡ്‌​​സ്, സീ​​ഡ്, സാ​​മൂ​​ഹ്യ ശാ​​സ്ത്ര പ്ര​​വൃ​​ത്തി പ​​രി​​ച​​യ ക്ല​​ബ്ബു​​ക​​ള്‍ വി​​ദ്യാ​​ല​​യ​​ത്തി​​ലും സ​​മൂ​​ഹ​​ത്തി​​ലും ന​​ട​​പ്പി​​ലാ​​ക്കി​​യ പ്ര​​കൃ​​തി സം​​ര​​ക്ഷ​​ണ സാ​​മൂ​​ഹ്യ സേ​​വ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും ച​​ര്‍​ച്ച ചെ​​യ്യും.
ഓ​​ണ്‍​ലൈ​​നി​​ല്‍ അ​​പേ​​ക്ഷി​​ച്ച 753 സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്ന് പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്ത 110 സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ഒ​​ന്നാ​​യി​​രു​​ന്നു കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍. ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ര്‍ ജെ​​യി​​ന്‍, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് ജി​​ജോ ചാ​​ക്കോ, അ​​ധ്യാ​​പ​​ക​​രാ​​യ സു​​മി​​നാ​​മോ​​ള്‍, എ​​ല്‍​സ​​മ്മ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളാ​​യ അ​​പ​​ര്‍​ണ, ശി​​വ​​ഗം​​ഗ, ആ​​തി​​ര, സാ​​നി​​യ, ഫാ​​ത്തി​​മ, എ​​യ്ഞ്ച​​ല്‍, നീ​​ര​​ജ എ​​ന്നി​​വ​​ര്‍ റി​​യാ​​ലി​​റ്റി ഷോ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും.