മു​ത്തി​യ​മ്മ​യെ ക​ണ്ടു​വ​ണ​ങ്ങാ​ന്‍ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ള്‍
Tuesday, January 31, 2023 10:12 PM IST
കു​റ​വി​ല​ങ്ങാ​ട്: ദൈ​വ​മാ​താ​വി​ന്‍റെ കു​റ​വി​ല​ങ്ങാ​ട്ടെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ ഓ​ര്‍​മ​യാ​ച​ര​ണം ന​ട​ത്തു​ന്ന മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ല്‍ മു​ത്തി​യ​മ്മ​യെ ക​ണ്ടു​വ​ണ​ങ്ങാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ര​ട​ക്കം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി.
പാ​ലാ ആ​ര്‍​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. വൈ​ക്കം എ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പോ​ലീ​സി​ന്‍റെ സേ​വ​നം ന​ല്‍​കി​യ​ത്. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജന​പ്ര​തി​നി​ധി​ക​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
പ്ര​ധാ​ന​ദി​ന​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തി​യ സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഏ​റെ നേ​ട്ട​മാ​യി. എ​ക്‌​സ്പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്റ്റോ​പ്പ് വൈ​ക്കം റോ​ഡി​ല്‍ അ​നു​വ​ദി​ച്ച​ത് ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി.
ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദി​ക​രും യോ​ഗ​പ്ര​തി​നി​ധി​ക​ളും കൂ​ടും​ബ​കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.