വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം
Sunday, May 28, 2023 11:08 PM IST
വൈ​​ക്കം: എ​​ൻ​സി​പി​യു​​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷം ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. ഇ​​ന്ന് രാ​​വി​​ലെ 10ന് ​​ന​​ട​​ക്കു​​ന്ന ക​​ലാ സാ​​ഹി​​ത്യ മ​​ത്സ​ര​​ങ്ങ​​ൾ എ​​ൻ​സി​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​സി. ചാ​​ക്കോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​സി. ചാ​​ക്കോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ സ​​മ്മാ​​ന​​ദാ​​നം ന​​ട​​ത്തും.
സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ഭാ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ൽ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ടി.​​വി. ബേ​​ബി, എ​​സ്.​​ഡി. സു​​രേ​​ഷ് ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.