ത​ട്ടു​ക​ട​ക​ളി​ല്‍ ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന
Sunday, April 14, 2024 4:37 AM IST
പാ​ലാ: പാ​ലാ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മു​ള്ള വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ളി​ല്‍ ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. സ​ഞ്ച​രി​ക്കു​ന്ന ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ടി​ല​ധി​കം ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ഉ​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. എ​ണ്ണ കൂ​ടു​ത​ല്‍ ത​വ​ണ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ലാ​ബി​ലെ മീ​റ്റ​ര്‍ വ​ഴി ത​ത്‌​സ​മ​യം അ​റി​യാ​ന്‍ സാ​ധി​ക്കും. ഇ​ങ്ങ​നെ ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സ​മീ​പ​ദി​വ​സ​ങ്ങ​ളി​ലും ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.