ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ്‌ മു​റി​ച്ചുുകൊ​ണ്ടു പോ​കാ​ൻ ശ്ര​മം: കൗ​ൺ​സി​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു
Sunday, April 14, 2024 4:37 AM IST
ഈ​രാ​റ്റു​പേ​ട്ട : ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റ്‌ മു​റി​ച്ചു​കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മം വാ​ർ​ഡ് കൗ​ൺ​സി​ല​റി​ന്‍റെ നേ​തൃ​ത്വ​തി​ൽ ത​ട​ഞ്ഞു. ഈ​രാ​റ്റു​പേ​ട്ട - കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ൽ ജി​ലാ​നി​പ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൗ​ൺ​സി​ല​ർ അ​ന​സ് പാ​റ​യി​ൽ ത​ട​ഞ്ഞ​ത്.

2011 ൽ ​ഈ​രാ​റ്റു​പേ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ​യാ​ണ് ട്രാ​ഫി​ക് സി​ഗ്ന​ലി​നും പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി സ്വ​കാ​ര്യ ക​മ്പ​നി 30 ല​ക്ഷം ചെ​ല​വി​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ യാ​തൊ​രു അ​റി​യി​പ്പും ന​ൽ​കാ​തെ​യാ​ണ് പോ​സ്റ്റ്‌ മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത​തെ​ന്ന് കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ്‌ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.