യു​​ഡി​​എ​​ഫ് നു​​ണ​​പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം: ജോ​​ണി നെ​​ല്ലൂ​​ര്‍
Sunday, April 14, 2024 4:37 AM IST
കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​ല്‍​നി​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം ഇ​​പ്പോ​​ള്‍ വ​​സ്തു​​ത മ​​റ​​ച്ചു​​വ​​ച്ച് സ്വ​​യം പു​​റ​​ത്തു​​പോ​​യ​​താ​​ണെ​​ന്ന നു​​ണ​​പ്ര​​ചാ​​ര​​ണം ആ​​വ​​ര്‍​ത്തി​​ക്കു​​ക​​യാ​​ണെ​​ന്ന് ജോ​​ണി നെ​​ല്ലൂ​​ര്‍. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ത​​ക​​ര്‍​ന്നു​​പോ​​കും എ​​ന്നാ​​യി​​രു​​ന്നു കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞ​​ടു​​പ്പി​​ല്‍ ജ​​ന​​ങ്ങ​​ള്‍ അ​​തി​​ന് ശ​​ക്ത​​മാ​​യ മ​​റു​​പ​​ടി ന​​ല്‍​കി.

2016ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​മ്പാ​​ണ് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് യു​​ഡി​​എ​​ഫ് ഉ​​പേ​​ക്ഷി​​ച്ചു പോ​​യ​​ത്. സ്വ​​ന്തം പാ​​ര്‍​ട്ടി രൂ​​പീ​​ക​​രി​​ച്ച് അ​​തി​​ന്‍റെ ചെ​​യ​​ര്‍​മാ​​നാ​​യി എ​​ല്‍​ഡി​​എ​​ഫി​​ല്‍ പോ​​യി. 2019 പാ​​ര്‍​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​യാ​​ളാ​​ണ് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജെന്നും ജോ​​ണി നെ​​ല്ലൂ​​ര്‍ പ​​റ​​ഞ്ഞു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന മീ​​ഡി​​യ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​റും ഹൈ​​പ്പ​​ര്‍ ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ വി​​ജി എം. ​​തോ​​മ​​സും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.